തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സി​​​​പി​​​​എം പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ അം​​​​ഗ​​​​മാ​​​​യ എ. ​​​​വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ന്‍റെ വ​​​​ര്‍​ഗീ​​​​യ പ​​​​രാ​​​​മ​​​​ര്‍​ശം മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ അ​​​​റി​​​​വോ​​​​ടെ​​​​യാ​​​​ണെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍. സി​​​​പി​​​​എ​​​​മ്മി​​​​ന്‍റേ​​​​ത് സം​​​​ഘ്പ​​​​രി​​​​വാ​​​​റി​​​​നെ നാ​​​​ണി​​​​പ്പി​​​​ക്കു​​​​ന്ന വ​​​​ര്‍​ഗീ​​​​യ പ്രീ​​​​ണ​​​​ന​​​​മാ​​​​ണെ​​​​ന്നും ച​​​​രി​​​​ത്ര​​​​ത്തി​​​​ല്‍ ഇ​​​​ത്ര​​​​യും മോ​​​​ശ​​​​മാ​​​​യ രാ​​​​ഷ്‌ട്രീ​​​​യ നി​​​​ല​​​​പാ​​​​ട് സി​​​​പി​​​​എം സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പ​​​​റ​​​​ഞ്ഞു.

വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ന്‍റെ വ​​​​ര്‍​ഗീ​​​​യ പ​​​​രാ​​​​മ​​​​ര്‍​ശം ഒ​​​​റ്റ​​​​പ്പെ​​​​ട്ട​​​​താ​​​​ക​​​​ട്ടേയെ​​​​ന്നാ​​​​ണ് ആ​​​​ഗ്ര​​​​ഹി​​​​ച്ച​​​​തെ​​​​ങ്കി​​​​ലും സി​​​​പി​​​​എംകൂ​​​​ടി അ​​​​തി​​​​നെ പി​​​​ന്തു​​​​ണ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. പാ​​​​ര്‍​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു ശേ​​​​ഷം സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ അ​​​​ജ​​​​ണ്ട മാ​​​​റി​​​​യെ​​​​ന്നാ​​​​ണ് ഇ​​​​തി​​​​ലൂ​​​​ടെ വ്യ​​​​ക്ത​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്ത് വ​​​​ര്‍​ഗീ​​​​യ ചേ​​​​രി​​​​തി​​​​രി​​​​വു​​​​ണ്ടാ​​​​ക്കു​​​​ക​​​​യെ​​​​ന്ന സം​​​​ഘ്പ​​​​രി​​​​വാ​​​​ര്‍ അ​​​​ജ​​​​ണ്ട​​​​യ്ക്ക് കു​​​​ട​​​​പി​​​​ടി​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ലേ​​​​ക്കാ​​​​ണ് സി​​​​പി​​​​എം പോ​​​​കു​​​​ന്ന​​​​ത്. വ​​​​യ​​​​നാ​​​​ട്ടി​​​​ല്‍ പ്രി​​​​യ​​​​ങ്ക​​​​ഗാ​​​​ന്ധി വി​​​​ജ​​​​യി​​​​ച്ച​​​​ത് തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളു​​​​ടെ വോ​​​​ട്ടുകൊ​​​​ണ്ടാ​​​​ണെ​​​​ന്നുപ​​​​റ​​​​യു​​​​ന്ന​​​​ത് വ​​​​യ​​​​നാ​​​​ട്ടി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളെ അ​​​​പ​​​​മാ​​​​നി​​​​ക്ക​​​​ലാ​​​​ണ്.

ജാ​​​​തി മ​​​​ത രാ​​​​ഷ്‌ട്രീ​​​​യ വ്യ​​​​ത്യാ​​​​സ​​​​മി​​​​ല്ലാ​​​​തെ​​​​യാ​​​​ണ് ജ​​​​ന​​​​ങ്ങ​​​​ള്‍ രാ​​​​ഹു​​​​ല്‍ ഗാ​​​​ന്ധി​​​​യെ​​​​യും പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി​​​​യെ​​​​യും വി​​​​ജ​​​​യി​​​​പ്പി​​​​ച്ച​​​​ത്. ആ ​​​​വി​​​​ജ​​​​യ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ല്‍ വ​​​​ര്‍​ഗീ​​​​യ​​​​ത ഉ​​​​ണ്ടാ​​​​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത് സി​​​​പി​​​​എ​​​​മ്മും സം​​​​ഘ്പ​​​​രി​​​​വാ​​​​റും ത​​​​മ്മി​​​​ലു​​​​ള്ള ദൂ​​​​രം വ​​​​ള​​​​രെ അ​​​​ക​​​​ലെ​​​​യ​​​​ല്ലെ​​​​ന്നു കാ​​​​ണി​​​​ക്കു​​​​ന്ന​​​​താ​​​​ണ്.


ഇ​​​​തോ​​​​ടെ സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ പൊ​​​​യ്മു​​​​ഖം അ​​​​ഴി​​​​ഞ്ഞുവീ​​​​ണി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. സം​​​​ഘപ​​​​രി​​​​വാ​​​​റി​​​​നെ സ​​​​ന്തോ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു വേ​​​​ണ്ടി​​​​യാ​​​​ണ് സി​​​​പി​​​​എ​​​​മ്മും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തെ പ്രീ​​​​ണി​​​​പ്പി​​​​ക്കാ​​​​ന്‍ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ അ​​​​റി​​​​വോ​​​​ടെ​​​​യാ​​​​ണ് വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​ന്‍ സം​​​​സാ​​​​രി​​​​ച്ച​​​​തും വി​​​​ജ​​​​യ​​​​രാ​​​​ഘ​​​​വ​​​​നെ പി​​​​ന്തു​​​​ണ​​​​ച്ച് സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ള്‍ രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​തും. സം​​​​ഘപ​​​​രി​​​​വാ​​​​റി​​​​നെ ഭ​​​​യ​​​​ന്ന് സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ള്‍ ജീ​​​​വി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ഇ​​​​തി​​​​നെ​​​​ല്ലാം കാ​​​​ര​​​​ണ​​​​മെ​​​​ന്നും സ​​​​തീ​​​​ശ​​​​ന്‍ കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

വ​​​​ട​​​​ക്കേ ഇ​​​​ന്ത്യ​​​​യി​​​​ല്‍ സം​​​​ഘ്പ​​​​രി​​​​വാ​​​​ര്‍ ചെ​​​​യ്യു​​​​ന്ന അ​​​​തേ രീ​​​​തി​​​​യി​​​​ലാ​​​​ണ് പാ​​​​ല​​​​ക്കാ​​​​ട് ന​​​​ല്ലേ​​​​പ്പ​​​​ള്ളി സ്‌​​​​കൂ​​​​ളി​​​​ലെ ക്രിസ്മ​​​​സ് ആ​​​​ഘോ​​​​ഷം ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ വ​​​​ര്‍​ഗീ​​​​യ പ്രീ​​​​ണ​​​​ന​​​​മാ​​​​ണ് ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ള്‍​ക്കെ​​​​തി​​​​രെ അ​​​​തി​​​​ക്ര​​​​മം ന​​​​ട​​​​ത്താ​​​​ന്‍ ബി​​​​ജെ​​​​പി​​​​ക്ക് പ്രേ​​​​ര​​​​ണ​​​​യാ​​​​യി മാ​​​​റി​​​​യ​​​​ത്.

ആ​​​​ട്ടി​​​​ന്‍​തോ​​​​ലി​​​​ട്ട ചെ​​​​ന്നാ​​​​യ്ക്ക​​ളെ പോ​​​​ലെ ക്രി​​​​സ്മ​​​​സ് കാ​​​​ല​​​​ത്ത് കേ​​​​ക്കു​​​​ക​​​​ളു​​​​മാ​​​​യി ക്രൈ​​​​സ്ത​​​​വ ഭ​​​​വ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് പോ​​​​കു​​​​ന്ന സം​​​​ഘ്പ​​​​രി​​​​വാ​​​​റി​​​​ന്‍റെ യ​​​​ഥാ​​​​ര്‍​ഥ മു​​​​ഖ​​​​മാ​​​​ണ് പാ​​​​ല​​​​ക്കാ​​​​ട് ന​​​​ല്ലേ​​​​പ്പ​​​​ള്ളി സ്‌​​​​കൂ​​​​ളി​​​​ല്‍ ക​​​​ണ്ട​​​​ത്.

എ​​​​ല്ലാ​​​​വ​​​​രും ക്രി​​​​സ്മ​​​​സ് ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന ഒ​​​​രു നാ​​​​ട്ടി​​​​ലാ​​​​ണ് സ്‌​​​​കൂ​​​​ളി​​​​ലെ ക്രി​​​​സ്മ​​​​സ് ആ​​​​ഘോ​​​​ഷം അ​​​​ല​​​​ങ്കോ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തെന്നും സതീശൻ കുറ്റപ്പെടുത്തി.