ക്രിസ്മസ് ആഘോഷത്തിനിടെ അതിക്രമം: കൂടുതൽ പ്രതികളില്ലെന്ന് പോലീസ്
Tuesday, December 24, 2024 2:39 AM IST
ചിറ്റൂർ: നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിനിടെ സ്കൂളിൽ അതിക്രമിച്ചുകയറി പ്രധാനാധ്യാപിക ഉൾപ്പെടെയുള്ള അധ്യാപകരെയും വിദ്യാർഥികളെയും ഭീഷണിപ്പെടുത്തുകയും അസഭ്യംപറയുകയും ചെയ്ത സംഭവത്തിൽ കൂടുതൽ പ്രതികൾ ഇല്ലെന്നു പോലീസ് അറിയിച്ചു.
സംഭവത്തിൽ ഗൂഡാലോചന സംബന്ധിച്ച തെളിവുകളും ലഭിച്ചിട്ടില്ല. സംഭവത്തിൽ സംഘപരിവാർ പ്രവർത്തകരായ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു.
കൃത്യനിർവഹണം തടസപ്പെടുത്തൽ, മതസ്പർധ വളർത്തുന്ന രീതിയിൽ അസഭ്യംപറയൽ, അതിക്രമിച്ചു കയറൽ, ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്.