മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു
Tuesday, December 24, 2024 2:40 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. മുഖ്യമന്ത്രിക്ക് അകമ്പടി പോയ കമാന്‍ഡോ വാഹനത്തിനു പിന്നില്‍ ലോക്കല്‍ പോലീസിന്റെ വാഹനം ഇടിക്കുകയായിരുന്നു. ഇന്നലെ വെഞ്ഞാറമൂട്ടിലായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
കടയ്ക്കല്‍ കോട്ടപ്പുറത്തുള്ള പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്കു വരുന്നതിനിടെയാണ് അപകടമുണ്ടായത്. ്ന പള്ളിക്കല്‍ പോലീസ് സ്റ്റേഷന്റെ ജീപ്പാണ് പിന്നിലിടിച്ചത്. മുന്നിലെ വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോഴാണ് അപകടമുണ്ടായത്.