പ്രത്യാശയുടെ പ്രഘോഷണ കൂട്ടായ്മ
Tuesday, December 24, 2024 2:39 AM IST
കൊച്ചി: ആഗോള തലത്തില്‍ കാത്തോലിക്കാ സഭ 2025 ജൂബിലിവര്‍ഷമായി ആചരിക്കുമ്പോള്‍ പ്രോ ലൈഫ് അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ പ്രത്യാശയുടെ പ്രഘോഷണ കൂട്ടായ്മ ഇന്ന് ആരംഭിക്കും.
സഭയിലും സമൂഹത്തിലും പ്രത്യാശയുടെ സന്ദേശം വ്യാപകമാക്കുന്നതിന് പ്രാര്‍ഥനയും പ്രവര്‍ത്തനപദ്ധതികളും ആവിഷ്കരിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് പ്രൊ ലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു.