ഇപിയെ നീക്കിയത് പ്രവർത്തനരംഗത്തെ പോരായ്മ കാരണം: എം.വി. ഗോവിന്ദൻ
Tuesday, December 24, 2024 2:40 AM IST
തിരുവനന്തപുരം: ഇടതുമുന്നണി കണ്‍വീനർ സ്ഥാനത്തു നിന്നും ഇ.പി. ജയരാജനെ നീക്കിയതു പ്രവർത്തന രംഗത്തെ പോരായ്മ കാരണമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇപിയുടെ പ്രവർത്തനത്തിൽ നേരത്തേ പോരായ്മയുണ്ടായിരുന്നു.
എന്നാൽ പോരായ്മ പരിഹരിച്ചു മുന്നോട്ടു കൊണ്ടുപോകാനുള്ള പരിശ്രമം നടത്തി. എന്നാൽ അതിനു ശേഷവും തെരഞ്ഞെടുപ്പു സമയത്തു വീണ്ടും വിവാദങ്ങൾ ഉണ്ടാക്കി. ഇതിന്റെകൂടി അടിസ്ഥാനത്തിലാണു കണ്‍വീനർ സ്ഥാനത്തു നിന്നും മാറ്റിയതെന്നും ഗോവിന്ദൻ പറഞ്ഞു.