യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ മലയാള ഭാഷാ പരിശീലനം
Tuesday, December 24, 2024 2:39 AM IST
കൊച്ചി: യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം റീജണിന്റെ ആഭിമുഖ്യത്തില്‍ മലയാള ഭാഷാപഠന സര്‍ട്ടിഫിക്കറ്റ് കോഴ്സ് സംഘടിപ്പിക്കുന്നു.
പ്രാദേശിക ഭാഷയുടെ പ്രായോഗിക പരിജ്ഞാനം നല്കുന്ന യൂണിയന് ഭാഷാ സൗഹാര്‍ദ ഇന്ദ്രധനുഷ് പരിശീലന പരിപാടിയുടെ ഭാഗമായിട്ടാണ് ഇത് ആരംഭിച്ചിട്ടുള്ളത്.
യൂണിയന് ബാങ്ക് ജനറല്‍ മാനേജര്‍ (എച്ച്ആര്‍) ഗിരീഷ് ചന്ദ്ര ജോഷി പ്രോഗ്രാം ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
എറണാകുളം റീജണല്‍ ഹെഡ് ടി.എസ്. ശ്യാം സുന്ദറിന്റെ അധ്യക്ഷത വഹിച്ചു. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ മംഗലാപുരം സോണല്‍ മാനേജര്‍ രേണു കെ. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
കേരള ഹിന്ദി പ്രചാരക് സഭയിലെ ഫാക്കല്‍റ്റി ഡോ. ആര് ജയപാല്‍ ചടങ്ങില്‍ സിന്നിഹിതനായിരുന്നു.