ശ​​​ബ​​​രി​​​മ​​​ല: 41 നാ​​​ൾ വ്ര​​​താ​​​നു​​​ഷ്ഠാ​​​ന​​​ത്തി​​​നു സ​​​മാ​​​പ​​​നം കു​​​റി​​​ച്ച് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ഇ​​​ന്ന​​​ലെ മ​​​ണ്ഡ​​​ല​​​പൂ​​​ജ ന​​​ട​​​ന്നു. രാ​​​ത്രി​​​യി​​​ൽ ന​​​ട അ​​​ട​​​ച്ച​​​തോ​​​ടെ മ​​​ണ്ഡ​​​ല​​​കാ​​​ല തീ​​​ർ​​​ഥാ​​​ട​​​ന​​​ത്തി​​​നും സ​​​മാ​​​പ​​​ന​​​മാ​​​യി. മ​​​ക​​​ര​​​വി​​​ള​​​ക്ക് മ​​​ഹോ​​​ത്സ​​​വ​​​ത്തി​​​നാ​​​യി ഇ​​​നി 30നു ​​​ന​​​ട തു​​​റ​​​ക്കും. മ​​​ണ്ഡ​​​ല​​​പൂ​​​ജ​​​യ്ക്കു മു​​​ന്നോ​​​ടി​​​യാ​​​യി ആ​​​റ​​​ന്മു​​​ള പാ​​​ർ​​​ഥ​​​സാ​​​ര​​​ഥി ക്ഷേ​​​ത്ര​​​ത്തി​​​ൽ​​​നി​​​ന്നു ഘോ​​​ഷ​​​യാ​​​ത്ര​​​യാ​​​യി പു​​​റ​​​പ്പെ​​​ട്ട ത​​​ങ്ക​​​അ​​​ങ്കി ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ​​​ത്തി.

തി​​​രു​​​വി​​​താം​​​കൂ​​​ർ മ​​​ഹാ​​​രാ​​​ജാ​​​വാ​​​യി​​​രു​​​ന്ന ശ്രീ ​​​ചി​​​ത്തി​​​ര​​​തി​​​രു​​​നാ​​​ൾ ബാ​​​ല​​​രാ​​​മ​​​വ​​​ർ​​​മ​​​യാ​​​ണ് മ​​​ണ്ഡ​​​ല​​​പൂ​​​ജ​​​യ്ക്കു ചാ​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള 451 പ​​​വ​​​ൻ തൂ​​​ക്ക​​​മു​​​ള്ള ത​​​ങ്ക അ​​​ങ്കി 1973ൽ ​​​ന​​​ട​​​യ്ക്കുവ​​​ച്ച​​​ത്.

പ​​​തി​​​നെ​​​ട്ടാം​​​പ​​​ടി​​​ക്കു മു​​​ക​​​ളി​​​ൽ മ​​​ന്ത്രി വി.​​​എ​​​ൻ. ​വാ​​​സ​​​വ​​​ൻ, ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​എ​​​സ്. ​പ്ര​​​ശാ​​​ന്ത്, ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളാ​​​യ എ. ​​​അ​​​ജി​​​കു​​​മാ​​​ർ, ജി. ​​​സു​​​ന്ദ​​​രേ​​​ശ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ത​​​ങ്ക​​​അ​​​ങ്കി ഏ​​​റ്റു​​​വാ​​​ങ്ങി. ത​​​മി​​​ഴ്നാ​​​ട് ദേ​​​വ​​​സ്വം മ​​​ന്ത്രി പി.​​​കെ. ശേ​​​ഖ​​​ർ ബാ​​​ബു, എ​​​ഡി​​​ജി​​​പി എ​​​സ്. ശ്രീ​​​ജി​​​ത്ത്, എ​​​ഡി​​​എം അ​​​രു​​​ൺ എ​​​സ്. നാ​​​യ​​​ർ, സ​​​ന്നി​​​ധാ​​​നം സ്പെ​​​ഷ​​​ൽ ഓ​​​ഫീ​​​സ​​​ർ ബി. ​​​കൃ​​​ഷ്ണ​​​കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.


സോ​​​പാ​​​ന​​​ത്തി​​​ൽ ത​​​ന്ത്രി ക​​​ണ്ഠ​​​ര് രാ​​​ജീ​​​വ​​​രും മേ​​​ൽ​​​ശാ​​​ന്തി​​​യും അ​​​രു​​​ൺ​​​കു​​​മാ​​​ർ ന​​​മ്പൂ​​​തി​​​രി​​​യും സ​​​ഹ​​​ശാ​​​ന്തി​​​മാ​​​രും ചേ​​​ർ​​​ന്നു ത​​​ങ്ക അ​​​ങ്കി ഏ​​​റ്റു​​​വാ​​​ങ്ങി ശ്രീ​​​കോ​​​വി​​​ലി​​​നു​​​ള്ളി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി. തു​​​ട​​​ർ​​​ന്ന് ന​​​ട തു​​​റ​​​ന്ന് ത​​​ങ്ക അ​​​ങ്കി ചാ​​​ർ​​​ത്തി​​​യു​​​ള്ള മ​​​ഹാ ദീ​​​പാ​​​രാ​​​ധ​​​ന ന​​​ട​​​ന്നു.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കാ​​​ണ് ത​​​ങ്ക​​​അ​​​ങ്കി ചാ​​​ർ​​​ത്തി മ​​​ണ്ഡ​​​ല​​​പൂ​​​ജ ന​​​ട​​​ന്ന​​​ത്. ത​​​ന്ത്രി ക​​​ണ്ഠ​​​ര് ബ്ര​​​ഹ്മ​​​ദ​​​ത്ത​​​ൻ ഭ​​​ക്ത​​​ർ​​​ക്കു പ്ര​​​സാ​​​ദം ന​​​ൽ​​​കി. തു​​​ട​​​ർ​​​ന്നു രാ​​​ത്രി​​​വ​​​രെ ഭ​​​ക്ത​​​ർ​​​ക്ക് ദ​​​ർ​​​ശ​​​നം അ​​​നു​​​വ​​​ദി​​​ച്ചു. രാ​​​ത്രി​​​യാ​​​ണു ന​​​ട അ​​​ട​​​ച്ച​​​ത്.