മന്നം ജയന്തി ചെന്നിത്തല ഉദ്ഘാടനം ചെയ്യും
Friday, December 27, 2024 6:12 AM IST
ചങ്ങനാശേരി: മന്നം ജയന്തി സമ്മേളനം ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് നടക്കും. ഒന്നിനു രാവിലെ പത്തിന് അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം നടക്കും.
രണ്ടിനു രാവിലെ 10.45ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്യും. അറ്റോര്‍ണി ജനറല്‍ ഓഫ് ഇന്ത്യ ആര്. വെങ്കിട്ടരമണി സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്നാണു നേരത്തേ നോട്ടീസില്‍ പ്രസിദ്ധീകരിച്ചത്.
അദ്ദേഹത്തിന്റെ ഔദ്യോഗിക തിരക്കുമൂലം അന്ന് എത്തിച്ചേരാന്‍ ബുദ്ധിമുട്ടാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാര്യപരിപാടിയിലെ മുഖ്യ പ്രഭാഷകനായ രമേശ് ചെന്നിത്തലയെ ഉദ്ഘാടനത്തിനായി നിയോഗിച്ചതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കോട്ടയം എംപി ഫ്രാന്‍സിസ് ജോര്‍ജ് അനുസ്മരണ പ്രഭാഷണം നടത്തും. എന്‍എസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാര്‍ അധ്യക്ഷത വഹിക്കും.