കോ​​​ഴി​​​ക്കോ​​​ട്: മ​​​ല​​​യാ​​​ള​​​ത്തി​​​ന്‍റെ മ​​​ഹാ​​പ്ര​​​തി​​​ഭ കാ​​​ല​​​പ്ര​​വാ​​ഹ​​ത്തി​​ലെ സു​​​കൃ​​​ത​​​മാ​​​യി എ​​​രി​​​ഞ്ഞ​​​ട​​​ഞ്ഞി. രോ​​​ഗ​​​ശ​​​യ്യ​​​യി​​​ല്‍നി​​​ന്നൊ​​രു ര​​​ണ്ടാ​​​മൂ​​​ഴം എ​​ന്ന പ്ര​​​തീ​​​ക്ഷ​​​യു​​മാ​​​യി കാ​​​ത്തി​​​രു​​​ന്ന നാ​​​ടി​​​നെ​​​യാ​​​കെ ക​​​ണ്ണീ​​​രി​​​ലാ​​​ഴ്ത്തി​​​യാ​​​ണ് മൂ​​​ന്നു​​ ത​​​ല​​​മു​​​റ​​​യെ ക​​​ഥ​​​ക​​​ളു​​​ടെ ജ്ഞാ​​​ന​​​പീ​​​ഠം ക​​​യ​​​റ്റി​​​യ എം.​​​​ടി. വാ​​​​സു​​​​ദേ​​​​വ​​​​ന്‍ നാ​​​​യ​​​​ര്‍ (91) ക്രി​​​സ്മ​​​സ് ദി​​​ന​​​ത്തി​​​ല്‍ ഓ​​​​ര്‍​മ​​​​യു​​​​ടെ നാ​​​​ലു​​​​കെ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​യ​​​ത്.

ഹൃ​​ദ​​യ​​സം​​​​ബ​​​​ന്ധ​​​​മാ​​​​യ അ​​​​സു​​​​ഖ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​ന്ന് 11 ദി​​​​വ​​​​സ​​​​മാ​​​​യി സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ചി​​​​കി​​​​ത്സ​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന എം.​​​ടി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി​​​യോ​​​ടെ വ​​​ഷ​​​ളാ​​​യി. പ​​​ത്തോ​​​ടെ അ​​ന്ത്യ​​ശ്വാ​​സം വ​​ലി​​ക്കു​​ക​​യും ചെ​​യ്തു. മ​​​ര​​​ണ​​​സ​​​മ​​​യ​​​ത്ത് മ​​​ക​​​ൾ അ​​​ശ്വ​​​തി​​​യും ഭ​​​ർ​​​ത്താ​​​വ് ശ്രീ​​​കാ​​​ന്തും കൊ​​​ച്ചു​​​മ​​​ക​​​ൻ മാ​​​ധ​​​വും സ​​​മീ​​​പ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്നു.

ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി പതിനൊന്നോടെ കോ​​​ഴി​​​ക്കോ​​​ട് കൊ​​​ട്ടാ​​​രം റോ​​​ഡി​​​ലെ സി​​​താ​​​ര എ​​​ന്ന വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ച മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ല്‍ സമൂഹത്തിന്‍റെ നാ​​​നാ​​​തു​​​റ​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ര്‍ അ​​​ന്തി​​​മോ​​​പ​​​ചാ​​​ര​​​മ​​​ര്‍പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 4.15ന് ​​​എം.​​​ടി അ​​​വ​​​സാ​​​ന​​​മാ​​​യി "സി​​​താ​​​ര’​​യു​​​ടെ പ​​​ടി​​​യി​​​റ​​​ങ്ങി. വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മാ​​​വൂ​​​ര്‍ റോ​​​ഡ് സ്മൃ​​​തി​​പ​​​ഥം ശ്മ​​​ശാ​​​ന​​​ത്തി​​​ല്‍ ഔ​​​ദ്യോ​​​ഗി​​​ക ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യ​​​വി​​​ശ്ര​​​മം. സ​​​ഹോ​​​ദ​​​ര​​​ന്‍റെ മ​​​ക​​​ന്‍ ടി.​​​ സ​​​തീ​​​ശ​​​ൻ, മ​​​രു​​​മ​​​ക്ക​​​ളാ​​​യ എം.​​​ടി. രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍, എം.​​​ടി. രാ​​​ജീ​​​വ്, എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​സ്‌​​​കാ​​​ര​​​ച്ച​​ട​​ങ്ങു​​ക​​ൾ. ഏ​​​​കാ​​​​ന്ത​​​​ത​​യെ പ്ര​​​​ണ​​​​യി​​​​ച്ച സാ​​​​ഹി​​​​ത്യ​​​​കാ​​​​ര​​​​ന് അ​​​​ന്ത്യോ​​പ​​​​ചാ​​​​ര​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ന്‍ "സി​​​​താ​​​​ര’യി​​​​ലേ​​​​ക്ക് ജ​​​ന​​​സ​​​ഞ്ച​​​യ​​​മാ​​​ണ് ഒഴുകിയെത്തിയത്.

കൊ​​​ട്ടാ​​​രം റോ​​​ഡ്, ന​​​ട​​​ക്കാ​​​വ്, ബാ​​​ങ്ക് റോ​​​ഡ്, കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് സ്റ്റാ​​​ൻ​​​ഡ് വ​​​ഴി മാ​​​വൂ​​​ർ റോ​​​ഡി​​​ലെ പൊ​​​തു​​​ശ്മ​​​ശാ​​​ന​​​ത്തി​​​ലേ​​​ക്കു ഭൗ​​​തി​​​ക​​​ശ​​​രീ​​​രം വ​​​ഹി​​​ച്ച് ആം​​​ബു​​​ല​​​ൻ​​​സ് എ​​ത്തി​​ച്ചേ​​രു​​ന്ന വ​​​ഴി​​​യോ​​​ര​​​ങ്ങ​​​ളി​​​ലും ആ​​​ളു​​​ക​​​ള്‍ കാ​​​ത്തു​​​നി​​​ന്നു. നൂ​​​റു​​​ക​​​ണ​​​ക്കി​​​നു​​​ പേ​​​ർ എം.​​​ടി​​​ക്കൊ​​​പ്പം ന​​​ട​​​ന്ന​​​പ്പോ​​​ൾ അ​​​ന്ത്യ​​​യാ​​​ത്ര ആ​​​രു​​​ടെ​​​യും ആ​​​സൂ​​​ത്ര​​​ണ​​​മി​​​ല്ലാ​​​തെ​​​ത​​​ന്നെ വ​​ലി​​യ വി​​​ലാ​​​പ​​​യാ​​​ത്ര​​​യാ​​​യി മാ​​​റി.​​​ നാ​​​ലേ​​​മു​​​ക്കാ​​​ലോ​​​ടെ മൃ​​​ത​​​ശ​​​രീ​​​രം എ​​​ത്തി​​​ക്കു​​​മ്പോ​​​ഴേ​​​ക്കും സ്മൃ​​​തി​​​പ​​​ഥ​​​വും പ​​​രി​​​സ​​​ര​​​വും ആ​​​ൾ​​​ക്കൂ​​​ട്ട​​​ത്താ​​​ൽ നി​​റ​​ഞ്ഞി​​രു​​ന്നു. വൈ​​​കു​​​ന്നേ​​​രം 5.30 ഓ​​​ടെ ച​​​ട​​​ങ്ങു​​​ക​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​യി.


നൃ​​​​ത്താ​​​​ധ്യാ​​​​പി​​​​ക ക​​​​ലാ​​​​മ​​​​ണ്ഡ​​​​ലം സ​​​​ര​​​​സ്വ​​​​തി​​​​യാ​​​​ണ് എം.​​​ടി യു​​​ടെ ഭാ​​​​ര്യ. യു​​​എ​​​​സി​​​​ല്‍ ബി​​​​സി​​​​ന​​​​സ് എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വാ​​​​യ സി​​​​താ​​​​ര, ന​​​​ര്‍​ത്ത​​​​കി​​​​യും സം​​​​വി​​​​ധാ​​​​യി​​​​ക​​​​യു​​​​മാ​​​​യ അ​​​​ശ്വ​​​​തി എ​​​​ന്നി​​​​വ​​​​രാണു മ​​​​ക്ക​​​​ൾ. മ​​​​രു​​​​മ​​​​ക്ക​​​​ള്‍: സ​​​​ഞ​​​​്ജ​​​​യ് ഗി​​​​ര്‍​മേ, ശ്രീ​​​​കാ​​​​ന്ത് ന​​​​ട​​​​രാ​​​​ജ​​​​ന്‍. അ​​​​ധ്യാ​​​​പി​​​​ക​​​​യും വി​​​​വ​​​​ര്‍​ത്ത​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്ന പ​​​​രേ​​​​ത​​​​യാ​​​​യ പ്ര​​​​മീ​​​​ള നാ​​​​യ​​​​ര്‍ ആ​​​​ദ്യ​​​​ഭാ​​​​ര്യ​​​​യാ​​​​ണ്. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: പ​​​രേ​​​ത​​​രാ​​​യ എം.​​​ടി. ഗോ​​​വി​​​ന്ദ​​​ൻ​​​നാ​​​യ​​​ർ, നാ​​​രാ​​​യ​​​ണ​​​ൻ നാ​​​യ​​​ർ, ബാ​​​ല​​​ൻ നാ​​​യ​​​ർ.

മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍, ന​​​​ട​​​​ന്‍ മോ​​​​ഹ​​​​ന്‍​ലാ​​​​ല്‍, മ​​​ന്ത്രി​​​മാ​​​രാ​​​യ സ​​​ജി ചെ​​​റി​​​യാ​​​ന്‍, പി.​​​എ. മു​​​​ഹ​​​​മ്മ​​​​ദ് റി​​​​യാ​​​​സ്, എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, പി. ​​​പ്ര​​​സാ​​​ദ്, എം.​​​ബി. രാ​​​ജേ​​​ഷ്, കെ.​​​കൃ​​​ഷ്ണ​​​ൻ കു​​​ട്ടി, കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ഷം​​​സീ​​​ർ സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ഗോ​​​വി​​​ന്ദ​​​ന്‍, ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന്‍, ഗോ​​​വ ഗ​​​വ​​​ര്‍ണ​​​ര്‍ പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ന്‍ പി​​​ള്ള, സം​​​വി​​​ധാ​​​യ​​​ക​​​രാ​​​യ ഹ​​​രി​​​ഹ​​​ര​​​ന്‍, വി.​​​എം. വി​​​നു, സ​​​ത്യ​​​ന്‍ അ​​​ന്തി​​​ക്കാ​​​ട്, ശ്യാ​​​മപ്ര​​​സാ​​​ദ്‌, ന​​​ട​​​ന്മാ​​​രാ​​​യ വി​​​നീ​​​ത്, സു​​​രാ​​​ജ് വെ​​​ഞ്ഞാ​​​റ​​​മൂ​​​ട്, സി​​​ദ്ദി​​​ഖ്, മേ​​​യ​​​ർ ഡോ. ​​​ബീ​​​ന ഫി​​​ലി​​​പ്പ്, താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ര്‍ റെ​​​മീ​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ല്‍, കോ​​​ഴി​​​ക്കോ​​​ട് ബി​​​ഷ​​​പ് ഡോ. ​​​വ​​​ര്‍ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ല്‍, രാഷ്‌ട്രീ​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ഫാ.​​ബെ​​ന്നി മു​​ണ്ട​​നാ​​ട്ട്, കെ.​​കെ. ​ശൈ​​​ല​​​ജ എം​​​എ​​​ൽ​​​എ, എ. ​​​പ്ര​​​ദീ​​​പ്കു​​​മാ​​​ർ ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​മു​​​ഖ​​​ർ എം.​​ടി​​ക്കു അ​​ന്ത്യോ​​പ​​ചാ​​ര​​മ​​ർ​​പ്പി​​ച്ചു.