മ​​​​​​ല​​​​​​യാ​​​​​​ള​​​​​​സി​​​​​​നി​​​​​​മ​​​​​​യ്ക്ക് സാ​​​​​​ഹി​​​​​​ത്യ​​​​​​ത്തി​​​​​​ന്‍റെ ക​​​​​​രു​​​​​​ത്തും സൗ​​​​​​ന്ദ​​​​​​ര്യ​​​​​​വും പ​​​​​​ക​​​​​​ർ​​​​​​ന്നു ന​​​​​​ല്കി​​​​​​യ ച​​​​​​ല​​​​​​ച്ചി​​​​​​ത്ര​​​​​​കാ​​​​​​ര​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു എം.​​​​​​ടി. വാ​​​​​​സു​​​​​​ദേ​​​​​​വ​​​​​​ൻ​​​​​​നാ​​​​​​യ​​​​​​ർ. ക​​​​​​ഥ​​​​​​യു​​​​​​ടെ​​​​​​യും നോ​​​​​​വ​​​​​​ലി​​​​​​ന്‍റെ​​​​​​യും വ​​​​​​ഴി​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ സ​​​​​​ഞ്ച​​​​​​രി​​​​​​ച്ച​​​​​​പ്പോ​​​​​​ഴും തി​​​​​​ര​​​​​​ശീ​​​​​​ല​​​​​​യി​​​​​​ൽ അ​​​​​​ദ്ദേ​​​​​​ഹം ര​​​​​​ചി​​​​​​ച്ച കാ​​​​​​വ്യ​​​​​​ങ്ങ​​​​​​ൾ മ​​​​​​ല​​​​​​യാ​​​​​​ള​​​​​​സി​​​​​​നി​​​​​​മ​​​​​​യി​​​​​​ലെ നാ​​​​​​ഴി​​​​​​ക​​​​​​ക്ക​​​​​​ല്ലു​​​​​​ക​​​​​​ളാ​​​​​​യി. മ​​​​​​ണ്ണി​​​​​​ന്‍റെ​​​​​​യും മ​​​​​​നു​​​​​​ഷ്യ​​​​​​ന്‍റെ​​​​​​യും മ​​​​​​ണ​​​​​​മു​​​​​​ള്ള ര​​​​​​ച​​​​​​ന​​​​​​ക​​​​​​ളി​​​​​ലൂ​​​​​​ടെ മ​​​​​​ല​​​​​​യാ​​​​​​ള​​​​​​സി​​​​​​നി​​​​​​മ​​​​​​യു​​​​​​ടെ ഗ​​​​​​തിത​​​​​​ന്നെ മാ​​​​​​റ്റി​​​​​​മ​​​​​​റ​​​​​​ിക്കു​​​​​​ന്ന​​​​​​തി​​​​​​ൽ എം​​​​​​.ടി നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക പ​​​​​​ങ്കു​​​​​​വ​​​​​​ഹി​​​​​​ച്ചു. മ​​​​​​ല​​​​​​യാ​​​​​​ള​​​​​​ത്തി​​​​​​ലെ എ​​​​​​ക്കാ​​​​​​ല​​​​​​ത്തെയും ക്ലാ​​​​​​സി​​​​​​ക് സി​​​​​​നി​​​​​​മ​​​​​​ക​​​​​​ളു​​​​​​ടെ മു​​​​​​ൻ​​​​​​നി​​​​​​ര​​​​​​യി​​​​​​ൽ എം​​​​​​.ടി​​​​​​യു​​​​​​ടെ ചി​​ത്ര​​ങ്ങ​​​​​​ളു​​​​​​ണ്ട്. അ​​​​​​ഞ്ച് സി​​​​​​നി​​​​​​മ​​​​​​ക​​​​​​ൾ മാ​​​​​​ത്ര​​​​​​മാ​​​​​​ണ് അ​​​​​​ദ്ദേ​​​​​​ഹം സം​​​​​​വി​​​​​​ധാ​​​​​​നം ചെ​​​​​​യ്ത​​​​​​ത്. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം അന്പ തിലധികം സി​​​​​​നി​​​​​​മ​​​​​​ക​​​​​​ൾ​​​​​​ക്ക് രചന നിർവഹിച്ചു.

ഹ​​​​​​രി​​​​​​ഹ​​​​​​ര​​​​​​ൻ, ഐ.​​​​​​വി.​​​​​​ശ​​​​​​ശി, ഭ​​​​​​ര​​​​​​ത​​​​​​ൻ തു​​​​​​ട​​​​​​ങ്ങി​​​​​​യ പ്ര​​​​​​ഗ​​​​​​ൽ​​​​​​ഭ​​​​​​ർ അ​​​​​​ദ്ദേ​​​​​​ഹ​​​​​​ത്തി​​​​​​ന്‍റെ തി​​​​​​ര​​​​​​ക്ക​​​​​​ഥ​​​​​​യി​​​​​​ലൊ​​​​​​രു​​​​​​ക്കി​​​​​​യ സി​​​​​​നി​​​​​​മ​​​​​​ക​​​​​​ളെ​​​​​​ല്ലാം മ​​​​​​ല​​​​​​യാ​​​​​​ള​​​​​​സി​​​​​​നി​​​​​​മ​​​​​​യു​​​​​​ടെ സു​​​​​​വ​​​​​​ർ​​​​​​ണ​​​​​​യു​​​​​​ഗ​​​​​​ത്തെ ഓ​​​​​​ർ​​​​​​മിപ്പി​​​​​​ച്ച് മാ​​​​​​യാ​​​​​​തെ നി​​​​​​ൽ​​​​​​ക്കു​​​​​​ന്നു.
സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​ൻ സ​​​​​ത്യ​​​​​ൻ ​​​​​അ​​​​​ന്തി​​​​​ക്കാ​​​​​ട് ഒ​​​​​രി​​​​​ക്ക​​​​​ൽ എം.​​​​​ടി​​​​​യു​​​​​ടെ സി​​​​​നി​​​​​മ​​​​​കളെക്കു​​​​​റി​​​​​ച്ച് ന​​​​​ട​​​​​ത്തി​​​​​യ നി​​​​​രീ​​​​​ക്ഷ​​​​​ണം ഇ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു-""എം​​​​​ടി​​​​​യു​​​​​ടെ ഏ​​​​​തു സി​​​​​നി​​​​​മ​​​​​ ക​​​​​ണ്ടാ​​​​​ലും ഏ​​​​​തെ​​​​​ങ്കി​​​​​ലു​​​​​മൊ​​​​​ക്കെ ക​​​​​ഥാ​​​​​പാ​​​​​ത്രം എ​​​​​ന്നെ​​​​​പ്പോ​​​​​ലെ​​​​​യാ​​​​​ണെ​​​​​ന്നു തോ​​​​​ന്നും. ഇ​​​​​ത് എ​​​​​നി​​​​​ക്കു മാ​​​​​ത്രം തോ​​​​​ന്നു​​​​​ന്ന​​​​​ത​​​​​ല്ല. എ​​​​​ല്ലാ​​​​​വ​​​​​ർ​​​​​ക്കും അ​​​​​ങ്ങ​​​​​നെ ത​​​​​ന്നെ​​​​​യാ​​​​​യി​​​​​രി​​​​​ക്കും.''സ​​​​​ത്യ​​​​​ന്‍റെ ഈ ​​​​​നി​​​​​രീ​​​​​ക്ഷ​​​​​ണം ത​​​​​ന്നെ​​​​​യാ​​​​​ണ് എം​​​​​.ടി സി​​​​​നി​​​​​മ​​​​​ക​​​​​ളു​​​​​ടെ ശ​​​​​ക്തി. മ​​​​​നു​​​​​ഷ്യ​​​​​മ​​​​​ന​​​​​സി​​​​​ന്‍റെ വി​​​​​കാ​​​​​ര-​​​​വി​​​​​ചാ​​​​​ര​​​​​ങ്ങ​​​​​ളും മ​​​​​നു​​​​​ഷ്യ​​​​​ബ​​​​​ന്ധ​​​​​ങ്ങ​​​​​ളി​​​​​ലെ ന​​​​​ന്മ​​​​​-തി​​​​​ന്മ​​​​​ക​​​​​ളു​​​​​മെ​​​​​ല്ലാം ഇ​​​​​ത്ര​​​​​യ​​​​​ധി​​​​​കം സൂ​​​​​ക്ഷ​​​​​്മ​​​​​ത​​​​​യോ​​​​​ടെ സന്നിവേശിപ്പിച്ച മ​​​​​റ്റൊ​​​​​രു ച​​​​​ല​​​​​ച്ചി​​​​​ത്ര​​​​​കാ​​​​​ര​​​​​നു​​​​​ണ്ടാ​​​​​വി​​​​​ല്ല.

എം.​​​​​ടി എ​​​​​ന്ന സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​ൻ

ലോ​​​​കം അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നാ​​​​യി മാ​​​​റി​​​​യ​​​​പ്പോ​​​​ഴും സി​​​​നി​​​​മ ത​​​​ന്‍റെ പ്ര​​​ധാ​​​ന മാ​​​​ധ്യ​​​​മ​​​​മാ​​​​യി അ​​​​ദ്ദേ​​​​ഹം ക​​​​ണ്ടു. തി​​​​ര​​​​ക്ക​​​​ഥാ ര​​​​ച​​​​ന​​​​യ്ക്കൊ​​​​പ്പം സം​​​​വി​​​​ധാ​​​​യ​​​​ക​​​​നാ​​​​കാ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തെ പ്രേ​​​​രി​​​​പ്പി​​​​ച്ച​​​​തും ഈ ​​​​ചി​​​​ന്ത ത​​​​ന്നെ​​​​യാ​​​​ണ്. അഞ്ചു സി​​​​നി​​​​മ​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് അ​​​​ദ്ദേഹം സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത​​​​ത്. ര​​​​ച​​​​ന​​​​യി​​​​ലും ആ​​​​ഖ്യാ​​​​ന​​​​ത്തി​​​​ലും വേ​​​​റി​​​​ട്ട ചി​​​​ത്ര​​​​ങ്ങ​​​​ളാ​​​​യി അ​​​​വ നി​​​​ല​​​​കൊ​​​​ള്ളു​​​​ന്നു.

നി​​​​ർ​​​​മാ​​​​ല്യം-പ​​​​ള്ളി​​​​വാ​​​​ളും കാ​​​​ൽ​​​​ചി​​​​ല​​​​ന്പും എ​​​​ന്ന ത​​​​ന്‍റെ ക​​​​ഥ​​​​യെ ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി എം​​​​.ടി ഒ​​​​രു​​​​ക്കി​​​​യ സി​​​​നി​​​​മ​​​​യാ​​​​ണ് നി​​​​ർ​​​​മാ​​​​ല്യം.​​​​ പ്ര​​​​മേ​​​​യ​​​​ത്തി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക​​​​ത​​​​കൊ​​​​ണ്ടുത​​​​ന്നെ അ​​​​ക്കാ​​​​ല​​​​ത്ത് ഏ​​​​റെ വി​​​​വാ​​​​ദ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​ക്കി​​​​യ ചി​​​​ത്രം കൂ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു നി​​​​ർ​​​​മാ​​​​ല്യം. ദാ​​​​രി​​​​ദ്ര്യ​​​​വും ക​​​​ഷ്ട​​​​പ്പാ​​​​ടും ജീ​​​​വി​​​​ത​​​​ത്തി​​​​ലെ സ​​​​ന്ത​​​​ത​​​​സ​​​​ഹ​​​​ചാ​​​​രി​​​​ക​​​​ളാ​​​​യി മാ​​​​റി​​​​യ ഒ​​​​രു വെ​​​​ളി​​​​ച്ച​​​​പ്പാ​​​​ടി​​​​ന്‍റെ ക​​​​ഥ​​​​യാ​​​​ണ് ചി​​​​ത്രം പ​​​​റ​​​​ഞ്ഞ​​​​ത്. പി.​​​​ജെ. ആ​​​​ന്‍റ​​​​ണി എ​​​​ന്ന പ്ര​​​​ഗ​​​​ൽ​​​​ഭ​​​​ ന​​​​ട​​​​ൻ വെ​​​​ളി​​​​ച്ച​​​​പ്പാ​​​​ടി​​​​ന്‍റെ വേ​​​​ഷ​​​​ത്തി​​​​ൽ നി​​​​റ​​​​ഞ്ഞാ​​​​ടി​​​​യ ഈ ​​​​സി​​​​നി​​​​മ 1973ലെ ​​​​ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച സി​​​​നി​​​​മ​​​​യ്ക്കു​​​​ള്ള ദേ​​​​ശീ​​​​യ അ​​വാ​​ർ​​ഡ് നേ​​​​ടി. മി​​​​ക​​​​ച്ച ന​​​​ട​​​​നു​​​​ള്ള ദേ​​​​ശീ​​​​യ പു​​​​ര​​​​സ്കാ​​​​രം പി.​​​​ജെ. ആ​​​​ന്‍റ​​​​ണി​​​​ക്കും ല​​​​ഭി​​​​ച്ചു.

മ​​​​ഞ്ഞ് -നൈ​​​നി​​​റ്റാ​​​ളി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മ​​​​ഞ്ഞി​​​​ന്‍റെ നൈ​​​​ർ​​​​മ​​​​ല്യ​​​​വും വി​​​​ര​​​​ഹ​​​​ത്തി​​​​ന്‍റെ നൊ​​​​ന്പ​​​​ര​​​​വും കാ​​​​ത്തി​​​​രി​​​​പ്പി​​​​ന്‍റെ സൗ​​​​ന്ദ​​​​ര്യ​​​​വു​​​​മെ​​​​ല്ലാം ചേ​​​​ർ​​​​ന്ന് എം​​​​.ടി ഒ​​​​രു​​​​ക്കി​​​​യ സി​​​​നി​​​​മ​​​​യാ​​​​ണ് മ​​​​ഞ്ഞ്. നഷ്ടപ്ര​​​​ണ​​​​യ​​​​ത്തി​​​​ന്‍റെ ഓ​​​​ർ​​​​മ​​​​ക​​​​ളി​​​​ൽ ജീ​​​​വി​​​​ച്ച വി​​​​മ​​​​ല​​​​യു​​​​ടെ ക​​​​ഥ പറഞ്ഞ മഞ്ഞ് എം​​​​.ടി​​​​യു​​​​ടെ വേ​​​​റി​​​​ട്ട ര​​​​ച​​​​ന​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്നേ​​​​വ​​​​രെ ക​​​​ണ്ടി​​​​ട്ടി​​​​ല്ലാ​​​​ത്ത ത​​​​ന്‍റെ പി​​​​താ​​​​വി​​​​നെ തേ​​​​ടു​​​​ന്ന ബു​​​​ദ്ദു​​​​വും എ​​​​വി​​​​ടെനി​​​​ന്നോ
വ​​​​ന്ന് എ​​​​ങ്ങോ​​​​ട്ടോ പോ​​​​കു​​​​ന്ന സ​​​​ർ​​​​ദാ​​​​ർ​​​​ജി​​​​യു​​​​മൊ​​​​ക്കെ മ​​​​ഞ്ഞി​​​​ലെ ഉ​​​​ള്ളു​​​​ല​​​​യ്ക്കു​​​​ന്ന ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളാ​​​​യി.

ക​​​​ട​​​​വ് -എ​​​​സ്.​​​​കെ. പൊ​​​​റ്റെക്കാ​​​​ട്ടി​​​​ന്‍റെ ക​​​​ട​​​​ത്തു​​​​തോ​​​​ണി എ​​​​ന്ന ചെ​​​​റു​​​​ക​​​​ഥ​​​​യെ ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി എം.​​​​ടി ഒ​​​​രു​​​​ക്കി​​​​യ സി​​​​നി​​​​മ​​​​യാ​​​​ണ് "ക​​​​ട​​​​വ്'. എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും താ​​​​ൻ ക​​​​ട​​​​വ് ക​​​​ട​​​​ത്തി​​​​വി​​​​ടാ​​​​റു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഒ​​​​രു പെ​​​​ൺ​​​​കു​​​​ട്ടി​​​​യെത്തേ​​​​ടി ന​​​​ഗ​​​​ര​​​​ത്തി​​​​ൽനി​​​​ന്ന് ഗ്രാ​​​​മ​​​​ത്തി​​​​ലെ​​​​ത്തു​​​​ന്ന ചെ​​​​റു​​​​പ്പ​​​​ക്കാ​​​​ര​​​​ന്‍റെ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളാണ് ഏ​​​​റെ വൈ​​​​കാ​​​​രി​​​​ക​​​​മാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കുന്നത്. 1991ൽ ​​​​ചിത്രം റി​​​​ലീ​​​​സാ​​​​യി.


ഒ​​​​രു ചെ​​​​റു​​​​പു​​​​ഞ്ചി​​​​രി -ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ൽ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ഈ ​​​ചി​​​ത്രം, വാ​​​ർ​​​ധ​​​ക്യ​​​ത്തി​​​ലും ജീ​​​വി​​​ത​​​ത്തെ സു​​​ന്ദ​​​ര​​​മാ​​​യി ക​​​ണ്ട ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ ഹൃ​​​ദ​​​യ​​​സ്പ​​​ർ​​​ശി​​​യാ​​​യ ക​​​ഥ പ​​​റ​​​യു​​​ന്നു. കൊ​​​ച്ചു​​​കൊ​​​ച്ചു പി​​​ണ​​​ക്ക​​​ങ്ങ​​​ളും പ​​​രി​​​ഭ​​​വ​​​ങ്ങ​​​ളും കു​​​സൃ​​​തി​​​ക​​​ളും നി​​​റ​​​ഞ്ഞ ഇ​​​വ​​​രു​​​ടെ ലോ​​​ക​​​ത്തി​​​ലൂ​​​ടെ ജീ​​​വി​​​ത​​​സാ​​​യാ​​​ഹ്ന​​​ത്തി​​​ന്‍റെ സു​​​ന്ദ​​​ര മു​​​ഹൂ​​​ർ​​​ത്ത​​​ങ്ങ​​​ളാ​​​ണ് എം.ടി വരച്ചുകാട്ടിയത്. ഇതിനു പുറമേ ബന്ധനം, വാരിക്കുഴി എന്നീ ചിത്രങ്ങളും എംടിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.

തി​​​ര​​​ക്ക​​​ഥ​​​യു​​​ടെ ക​​​രു​​​ത്ത്

മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​യു​​​ടെ പ​​​തി​​​വ് കാ​​​ഴ്ച​​​ക​​​ൾ​​​ക്കും വാ​​​ണി​​​ജ്യ​​​ക്കൂ​​​ട്ടു​​​ക​​​ൾ​​​ക്കു​​​മ​​​പ്പു​​​റം എം.​​​ടി. വാ​​​സു​​​ദേ​​​വ​​​ൻ​​​നാ​​​യ​​​ർ ഒ​​​രു​​​ക്കി​​​യ തി​​​ര​​​ക്ക​​​ഥ​​​ക​​​ൾ കാ​​​ഴ്ച​​​യു​​​ടെ നവ്യാ​​​നു​​​ഭ​​​വം പ്രേ​​​ക്ഷ​​​ക​​​ർ​​​ക്കു പ​​​ക​​​ർ​​​ന്നു ന​​​ല്കി. ഓ​​​ള​​​വും തീ​​​ര​​​വും മു​​​റ​​​പ്പെ​​​ണ്ണും മു​​​ത​​​ൽ ഒ​​​രു വ​​​ട​​​ക്ക​​​ൻ വീ​​​ര​​​ഗാ​​​ഥ​​​യും പ​​​ഴ​​​ശി​​​രാ​​​ജ​​​യും വ​​​രെ എം​​​ടി​​​യു​​​ടെ തി​​​ര​​​ക്ക​​​ഥ​​​ക​​​ൾ മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​യ്ക്ക് ന​​​ൽ​​​കി​​​യ ചാ​​​രു​​​ത അനുപമമാണ്.

മെ​​​ലൊ​​​ഡ്രാ​​​മ​​​ക​​​ളും ത​​​ട്ടു​​​പൊ​​​ളി​​​പ്പ​​​ൻ ആ​​​ക്ഷ​​​ൻ-​​​കോ​​​മ​​​ഡി ചി​​​ത്ര​​​ങ്ങ​​​ളു​​​മൊ​​​ക്കെ അ​​​ര​​​ങ്ങു​​​വാ​​​ണ എ​​​ഴു​​​പ​​​തു​​​ക​​​ളി​​​ലും എ​​​ൺ​​​പ​​​തു​​​ക​​​ളി​​​ലും റി​​​യ​​​ലി​​​സ്റ്റി​​​ക് സി​​​നി​​​മ​​​ക​​​ൾ പ്രേ​​​ക്ഷ​​​ക​​​ർ ക​​​ണ്ട​​​ത് എം​​​ടി​​​യു​​​ടെ തി​​​ര​​​ക്ക​​​ഥ​​​ക​​​ളിലൂടെ​​​യാ​​​യി​​​രു​​​ന്നു. മ​​​നു​​​ഷ്യ​​​ന്‍റെ​​​യും മ​​​ണ്ണി​​​ന്‍റെ​​​യും ഗ​​​ന്ധ​​​മു​​​ള്ള സി​​​നി​​​മ​​​ക​​​ൾ, അ​​​വ​​​യി​​​ൽ ചി​​​ല​​​ത് ഓ​​​ർ​​​മി​​​ക്കാം...

ഓ​​​ള​​​വും തീ​​​ര​​​വും-മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​യി​​​ൽ ആ​​​ഖ്യാ​​​ന​​​ത്തി​​​ലും ക​​​ഥാ​​​ത​​​ന്തു​​​വി​​​ലും മാ​​​റ്റ​​​ത്തി​​​ന്‍റെ കാ​​​റ്റ് വീ​​​ശിത്തു​​​ട​​​ങ്ങി​​​യ​​​ത് എം​​​ടി​​​യു​​​ടെ ആ​​​ദ്യ തി​​​ര​​​ക്ക​​​ഥ​​​യാ​​​യ ഓ​​​ള​​​വും തീ​​​ര​​​വും എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു. ന​​​ബീ​​​സ​​​യും ബാ​​​പ്പു​​​ട്ടി​​​യും ത​​​മ്മി​​​ലു​​​ള്ള അ​​​ന​​​ശ്വ​​​രപ്ര​​​ണയ​​​ത്തി​​​ന്‍റെ ക​​​ഥ പ​​​റ​​​ഞ്ഞ ഈ ​​​ചി​​​ത്രം പി.​​​എ​​​ൻ. മേ​​​നോ​​​നാണ് സം​​​വി​​​ധാ​​​നം ചെ​​​യ്തത്. റി​​​യ​​​ലി​​​സ്റ്റി​​​ക് ആ​​​യ ഒ​​​രു​​​പി​​​ടി ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ വ​​​ൻ പ്രേ​​​ക്ഷ​​​കസ്വീ​​​കാ​​​ര്യ​​​ത​​​യാ​​​ണ് ഈ ചി​​​ത്രം നേ​​​ടി​​​യ​​​ത്. 1970ലെ ​​​മി​​​ക​​​ച്ച ചി​​​ത്ര​​​ത്തി​​​നും മി​​ക​​ച്ച തി​​ര​​ക്ക​​ഥ​​യ്ക്കു​​മു​​ള്ള സം​​സ്ഥാ​​ന പു​​ര​​സ്കാ​​രം ഓളവും തീരവും നേ​​ടി.

ഇ​​രു​​ട്ടി​​ന്‍റെ ആ​​ത്മാ​​വ്-സ​​മൂ​​ഹ​​വും കു​​ടും​​ബ​​വും ഭ്ര​​ഷ്ട് ക​​ല്പി​​ച്ച ഭ്രാ​​ന്ത​​ൻ വേ​​ലാ​​യു​​ധ​​ന്‍റെ ക​​ഥ പ​​റഞ്ഞ ഇ​​രു​​ട്ടി​​ന്‍റെ ആ​​ത്മാ​​വ് എം​​ടി​​യു​​ടെ എ​​ക്കാ​​ലത്തെ​​യും മി​​ക​​ച്ച തി​​ര​​ക്ക​​ഥ​​ക​​ളി​​ലൊ​​ന്നാ​​ണ്. ഭ്രാ​​ന്ത് എ​​ന്ന അ​​വ​​സ്ഥ​​യോ​​ട് സ​​മൂ​​ഹം പു​​ല​​ർ​​ത്തു​​ന്ന കാ​​ഴ്ച​​പ്പാ​​ടു​​ക​​ളെ ഇ​​ത്ര‍യ​​ധി​​കം ശ​​ക്ത​​മാ​​യി ആ​​വി​​ഷ്കരി​​ച്ച സി​​നി​​മ​​ക​​ൾ ചു​​രു​​ക്കം. പ്രേം​​ന​​സീ​​റി​​ന്‍റെ ക​​രി​​യ​​റി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ചി​​ത്ര​​ത്തി​​ലേ​​തെ​​ന്ന് വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്നു. പി.​​ ഭാ​​സ്ക​​ര​​നാ​​ണ് ചി​​ത്രം സം​​വി​​ധാ​​നം ചെ​​യ്ത​​ത്.

പ​​ഞ്ചാ​​ഗ്നി-‌എം​​ടി-​​ഹ​​രി​​ഹ​​ര​​ൻ ടീ​​മി​​ന്‍റെ ഈ ​​ചി​​ത്രം മ​​ല​​യാ​​ള​​സി​​നി​​മ​​യ്ക്ക് ഒ​​രു പു​​ത്ത​​ൻ അ​​നു​​ഭ​​വ​​മാ​​യി മാ​​റി. തി​​ര​​ക്ക​​ഥ​​യു​​ടെ ശ​​ക്തി ഒ​​ന്നു​​കൊ​​ണ്ടു മാ​​ത്രം വേ​​റി​​ട്ടുനിന്ന ചിത്രം. ഇ​​ന്ദി​​ര എ​​ന്ന ന​​ക്സ​​ൽ യു​​വ​​തി​​യു​​ടെ പോ​​രാ​​ട്ട​​ങ്ങ​​ളു​​ടെ ക​​ഥ പ​​റ​​ഞ്ഞ, പഞ്ചാഗ്നി മ​​ല​​യാ​​ള​​ത്തി​​ലെ നാ​​യി​​കാ​​സ​​ങ്ക​​ൽ​​പ​​ങ്ങ​​ളു​​ടെ പൊ​​ളി​​ച്ചെ​​ഴു​​ത്താ​​യി. മോ​​ഹ​​ൻ​​ലാ​​ലും ഗീ​​ത​​യും തി​​ല​​ക​​നു​​മൊ​​ക്കെ ത​​ക​​ർ​​ത്ത​​ഭി​​ന​​യി​​ച്ച ഈ ​​സി​​നി​​മ ബോ​​ക്സോ​​ഫീ​​സി​​ലും വ​​ൻ വി​​ജ​​യ​​മാ​​യിരുന്നു.

ന​​ഖ​​ക്ഷ​​ത​​ങ്ങ​​ൾ -കൗ​​മാ​​ര​​പ്ര​​ണ​​യത്തി​​ന്‍റെ നി​​ഷ്കള​​ങ്ക​​ത അ​​പ്പാ​​ടെ ചോ​​ർ​​ത്തി​​യെ​​ടു​​ത്ത ന​​ഖ​​ക്ഷ​​ത​​ങ്ങ​​ൾ എം.​​ടി-​​ഹ​​രി​​ഹ​​ര​​ൻ ടീ​​മി​​ന്‍റെ മ​​റ്റൊ​​രു സൂ​​പ്പ​​ർ​​ഹി​​റ്റാ​​യിരുന്നു. വി​​നീ​​തും മോ​​നി​​ഷ​​യു​​മൊ​​ക്കെ നിറഞ്ഞാടിയ ചി​​ത്രം മ​​ല​​യാ​​ള​​ത്തി​​ലെ അ​​ന​​ശ്വ​​ര പ്ര​​ണ​​യ​​ക​​ഥ​​ക​​ളി​​ൽ ഒ​​ന്നാ​​യി.

ആ​​ൾ​​ക്കൂ​​ട്ട​​ത്തി​​ൽ ത​​നി​​യെ -സ്വ​​ർ​​ഗം തു​​റ​​ക്കു​​ന്ന സ​​മ​​യം എ​​ന്ന ത​​ന്‍റെതന്നെെ ചെ​​റു​​ക​​ഥ​​യെ ആ​​സ്പ​​ദ​​മാ​​ക്കി എം.​​ടി തി​​ര​​ക്ക​​ഥ​​യെ​​ഴു​​തി​​യ ആ​​ൾ​​ക്കൂ​​ട്ട​​ത്തി​​ൽ ത​​നി​​യെ, രാ​​ജ​​ൻ എ​​ന്ന യു​​വാ​​വി​​ന്‍റെ കു​​ടും​​ബ​​ജീ​​വി​​ത​​ത്തി​​ലു​​ണ്ടാ​​കു​​ന്ന താ​​ളപ്പി​​ഴ​​ക​​ളെ ഏ​​റെ വൈ​​കാ​​രി​​ക​​മാ​​യി അ​​വ​​ത​​രി​​പ്പി​​ക്കു​​ന്നു. മ​​മ്മൂ​​ട്ടി​​യു​​ടെ അ​​ഭി​​ന​​യ​​ജീ​​വി​​ത​​ത്തി​​ലെ മി​​ക​​ച്ച ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളി​​ലൊ​​ന്നാ​​യി രാ​​ജ​​ൻ.

ഒ​​രു വ​​ട​​ക്ക​​ൻ വീ​​ര​​ഗാ​​ഥ-

വ​​ട​​ക്ക​​ൻ പാ​​ട്ടു​​ക​​ഥ​​ക​​ളി​​ലെ ച​​ന്തു​​വി​​ന് എം​​.ടി ന​​ല്കി​​യ വ്യ​​ത്യ​​സ്ത ച​​ല​​ച്ചി​​ത്ര​​ഭാ​​ഷ്യ​​മാ​​യി​​രു​​ന്നു ഒ​​രു​​വ​​ട​​ക്ക​​ൻ വീ​​ര​​ഗാ​​ഥ. ബോ​​ക്സോ​​ഫീ​​സി​​ൽ ച​​ല​​ന​​ങ്ങ​​ൾ സൃ​​ഷ്ടി​​ച്ച ഈ ​​ചി​​ത്രം പൂ​​ർ​​ണ​​മാ​​യും ഒ​​രു എം.​​ടി ചി​​ത്ര​​മെ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്കാം. ച​​ന്തു​​വി​​ന് എം​​ടി ന​​ല്കി​​യ പു​​തി​​യ ഭാ​​ഷ്യം ഏ​​റെ ച​​ർ​​ച്ച ചെ​​യ്യ​​പ്പെ​​ട്ടു. മ​​മ്മൂ​​ട്ടി​​യു​​ടെ ക​​രി​​യ​​റി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച സി​​നി​​മളിലൊന്നായി ഹ​​രി​​ഹ​​ര​​ൻ ഒ​​രു​​ക്കി​​യ ഈ ​​ചി​​ത്രം.

അ​​മൃ​​തം​​ഗ​​മ​​യ, ആ​​രൂ​​ഢം, തൃ​​ഷ്ണ, അ​​ടി​​യൊ​​ഴു​​ക്കു​​ക​​ൾ, വൈ​​ശാ​​ലി, പെ​​രു​​ന്ത​​ച്ച​​ൻ, പ​​ഴ​​ശി​​രാ​​ജ, സു​​കൃ​​തം, ആ​​ര​​ണ്യ​​കം എന്നിങ്ങനെ പ്ര​​മേ​​യ​​ത്തി​​ലും ക​​ഥാ​​പാ​​ത്ര​​ഘ​​ട​​ന​​യി​​ലും വ്യ​​ത്യ​​സ്ത​​മാ​​യ എം​​.ടി​​യു​​ടെ ഒ​​ട്ടേ​​റെ തി​​ര​​ക്ക​​ഥ​​ക​​ൾ സി​​നി​​മാ​​പ്രേ​​മി​​ക​​ൾ​​ക്ക് മ​​റ​​ക്കാ​​നാ​​വി​​ല്ല.