തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം ഉപേക്ഷിച്ച സംഭവം; സംഭവിച്ചത് എന്താണെന്ന് ഹൈക്കോടതി
Tuesday, December 24, 2024 2:39 AM IST
കൊച്ചി: തമിഴ്നാട്ടിലെ തിരുനല്‍വേലിയില്‍ കൊണ്ടുപോയി ആശുപത്രി മാലിന്യം ഉപേക്ഷിച്ചതില്‍ ഇടപെട്ട് ഹൈക്കോടതി.
ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്കാന് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എന്താണ് സംഭവിച്ചത്, സ്വീകരിച്ച നടപടികള്‍ എന്തെല്ലാം എന്നിവ വ്യക്തമാക്കി ജനുവരി പത്തിനകം റിപ്പോര്‍ട്ട് നല്‍കണം.
കൊച്ചി പൊന്നുരുന്നിയില്‍ അങ്കണവാടിയില്‍ ഭക്ഷ്യവിഷബാധയുണ്ടായതില്‍ കൊച്ചി കോര്‍പറേഷനോടു വിശദീകരണം തേടി.
സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി കോടതിയെ അറിയിക്കാന്‍ അമിക്കസ് ക്യൂറിയോടും ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന്റേതാണു നിര്‍ദേശം.