മിനിമം വേതന തെളിവെടുപ്പ് യോഗം ജനുവരി ആറിന്
Tuesday, December 24, 2024 2:39 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഹില്‍ പ്രോഡക്റ്റ് ഇന്‍ഡസ്ട്രീസ്, മേഖലകളിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ജനുവരി ആറിന് 10.30ന് കാസര്‍ഗോഡ് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി/തൊഴിലുടമ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.