കൊ​​​ച്ചി: അ​​​ർ​​​ഥ​​​മൊ​​​ളി​​​പ്പി​​​ച്ച മൗ​​​ന​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​ചാ​​​ര​​​ധാ​​​ര​​​ക​​​ളോ​​​ടു വി​​​സ്മ​​​യി​​​പ്പി​​​ക്കും​​​വി​​​ധം പ​​​ല​​​വ​​​ട്ടം സം​​​വ​​​ദി​​​ച്ച എം.​​​ടി​​​യെ മ​​​ല​​​യാ​​​ള​​​ത്തി​​​നു സു​​​പ​​​രി​​​ചി​​​ത​​​മെ​​​ങ്കി​​​ലും, ഉ​​​റ​​​ച്ച നി​​​ല​​​പാ​​​ടു​​​ക​​​ൾ​​​ക്കാ​​​യി മൗ​​​നം ഭേ​​​ദി​​​ച്ച അ​​​പൂ​​​ർ​​​വ സ​​​ന്ദ​​​ർ​​​ഭ​​​ങ്ങ​​​ളും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ഏ​​​ടു​​​ക​​​ളി​​​ലു​​​ണ്ട്. ത​​​ന്‍റെ സൃ​​​ഷ്ടി​​​യാ​​​യ ‘ര​​​ണ്ടാ​​​മൂ​​​ഴം’ സി​​​നി​​​മ​​​യാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ പേ​​​രി​​​ൽ സം​​​വി​​​ധാ​​​യ​​​ക​​​ൻ ശ്രീ​​​കു​​​മാ​​​ർ മേ​​​നോ​​​നു​​​മാ​​​യു​​​ള്ള ത​​​ർ​​​ക്കം കോ​​​ട​​​തി ക​​​യ​​​റി​​​യ​​​ത് അ​​​ടു​​​ത്ത കാ​​​ല​​​ത്താ​​​ണ്.

എ​​​ന്നാ​​​ൽ, കോ​​​ട​​​തി​​​യോ​​​ള​​​മെ​​​ത്തി​​​യ മ​​​റ്റൊ​​​രു ത​​​ർ​​​ക്ക​​​വും എം​​​ടി​​​യു​​​ടെ പൊ​​​തു​​​ജീ​​​വി​​​ത​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. വ്യ​​​വ​​​ഹാ​​​ര​​​ത്തി​​​ന്‍റെ ഒ​​​ന്നാ​​​മൂ​​​ഴ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​ത് ചി​​​ത്ര​​​കാ​​​ര​​​നും ശി​​​ല്പി​​​യും എ​​​ഴു​​​ത്തു​​​കാ​​​ര​​​നും സ​​​ർ​​​വോ​​​പ​​​രി എം.​​​ടി​​​യു​​​ടെ ആ​​​ത്മ​​​സു​​​ഹൃ​​​ത്തു​​​മാ​​​യി​​​രു​​​ന്ന എം.​​​വി. ദേ​​​വ​​​ൻ.

എം​​​ടി​​​യു​​​ടെ വി​​​ഖ്യാ​​​ത​​​മാ​​​യ ‘നാ​​​ലു​​​കെ​​​ട്ട്’ നോ​​​വ​​​ലി​​​ന്‍റെ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ത്തി​​​നു കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി വേ​​​ദി​​​യാ​​​ക്കി​​​യ​​​തി​​​നെ​​​തി​​​രേ എം.​​​വി. ദേ​​​വ​​​ൻ ന​​​ട​​​ത്തി​​​യ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​മാ​​​ണു കോ​​​ട​​​തി ക​​​യ​​​റി​​​യ​​​ത്.

“വ​​​ല്ല ക​​​ര​​​യോ​​​ഗം ഓ​​​ഫീ​​​സു​​​ക​​​ളി​​​ലോ, ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലോ വ​​​ച്ചു ന​​​ട​​​ത്താ​​​ന്‍ മാ​​​ത്രം പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള ഈ ​​​ചൊ​​​റി​​​യ​​​ല്‍ മാ​​​ന്ത​​​ല്‍ സു​​​ഖി​​​പ്പി​​​ക്ക​​​ല്‍ ആ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ വേ​​​ദി​​​യി​​​ലാ​​​ക​​​രു​​​ത്…’’എ​​​ന്ന​​​താ​​​യി​​​രു​​​ന്നു ആ​​​നു​​​കാ​​​ലി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ത്തി​​​ലെ​​​ഴു​​​തി​​​യ ലേ​​​ഖ​​​ന​​​ത്തി​​​ൽ എം.​​​വി. ദേ​​​വ​​​ന്‍റെ വി​​​മ​​​ർ​​​ശ​​​നം. ഇ​​​ത് സാ​​​ഹി​​​ത്യ​​​ലോ​​​ക​​​ത്തും സാ​​​മൂ​​​ഹ്യ​​​രം​​​ഗ​​​ങ്ങ​​​ളി​​​ലും ച​​​ർ​​​ച്ച​​​ക​​​ളെ തീ​​​പി​​​ടി​​​പ്പി​​​ച്ചു. ത​​​ർ​​​ക്ക​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ എ​​​ഴു​​​ത്തു​​​കാ​​​ർ​​​ക്കി​​​ട​​​യി​​​ൽ‌ ര​​​ണ്ടു ചേ​​​രി​​​ക​​​ൾ വ​​​രെ രൂ​​​പ​​​പ്പെ​​​ട്ടു.


വ​​​ലി​​​യ തോ​​​തി​​​ലു​​​ള്ള പ​​​ര​​​സ്യ​​​പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു ത​​​യാ​​​റാ​​​യി​​​ല്ലെ​​​ങ്കി​​​ലും, ത​​​നി​​​ക്കെ​​​തി​​​രാ​​​യു​​​ള്ള പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ എം​​​ടി കോ​​​ഴി​​​ക്കോ​​​ട് ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്‌​​​ട്രേ​​​ട്ട് കോ​​​ട​​​തി​​​യി​​​ൽ മാ​​​ന​​​ന​​​ഷ്ട​​​ക്കേ​​​സ് ന​​​ൽ​​​കി. 10,000 രൂ​​​പ​​​യു​​​ടെ സ്വ​​​ന്തം ജാ​​​മ്യ​​​ത്തി​​​ലും ര​​​ണ്ട് ആ​​​ൾ‌​​​ജാ​​​മ്യ​​​ത്തി​​​ലു​​​മാ​​​ണു കേ​​​സ് കോ​​​ട​​​തി തീ​​​ർ​​​പ്പാ​​​ക്കി​​​യ​​​ത്. ആ​​​ദ്യ​​​മാ​​​യി എം​​​ടി ഫ​​​യ​​​ൽ ചെ​​​യ്ത മാ​​​ന​​​ന​​​ഷ്ട​​​ക്കേ​​​സും ഇ​​​തു​​ത​​​ന്നെ.

ക​​​ലാ​​​രം​​​ഗ​​​ത്തെ​​​യും സ​​​മൂ​​​ഹ​​​ത്തി​​​ലെ​​​യും അ​​​ന​​​ഭി​​​ല​​​ഷ​​​ണീ​​​യ​​​മെ​​​ന്നു തോ​​​ന്നു​​​ന്ന പ്ര​​​വ​​​ണ​​​ത​​​ക​​​ളോ​​​ടു നി​​​ര​​​ന്ത​​​രം ക​​​ല​​​ഹി​​​ക്കു​​​ക​​​യും ആ​​​രു​​​ടെ​​​യും മു​​​ഖം നോ​​​ക്കാ​​​തെ ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തി​​​ൽ എം​​​ടി​​​യും എം.​​​വി. ദേ​​​വ​​​നും സ​​​മാ​​​ന​​​മ​​​ന​​​സ്ക​​​രാ​​​യി​​​രു​​​ന്നു. ആ​​​ധു​​​നി​​​ക​​​ചി​​​ത്ര​​​ക​​​ലാ ശൈ​​​ലി​​​യു​​​ടെ മു​​​ഖ്യ​​​പ്ര​​​ചാ​​​ര​​​ക​​​നാ​​​യ ദേ​​​വ​​​ൻ ത​​​ല​​​ശേ​​​രി സ്വ​​​ദേ​​​ശി​​​യാ​​​ണ്. 2014 ഏ​​​പ്രി​​​ൽ 29ന് ​​​ആ​​​ലു​​​വ​​​യി​​​ലാ​​​ണ് അ​​​ന്ത​​​രി​​​ച്ച​​​ത്. അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രാ​​​യ മാ​​​ന​​​ന​​​ഷ്ട​​​ക്കേ​​​സി​​​നെ​​​ക്കു​​​റി​​​ച്ചു പി​​​ന്നീ​​​ടൊ​​​രി​​​ക്ക​​​ലും സം​​​സാ​​​രി​​​ക്കാ​​​നോ ച​​​ർ​​​ച്ച​​​യാ​​​ക്കാ​​​നോ ശ്ര​​​മി​​​ച്ചി​​​ല്ലെ​​​ന്ന​​​ത്, എം​​​ടി​​​യു​​​ടെ ധി​​​ഷ​​​ണാ​​​പ​​​ര​​​മാ​​​യ ഔ​​​ന്ന​​​ത്യ​​​ത്തി​​​ന്‍റെ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്ത​​​ലാ​​​യി നി​​​രീ​​​ക്ഷി​​​ക്കപ്പെടുന്നു.