ഫോണ്‍ ചോർത്തലിൽ അന്‍വറിനെതിരേ അന്വേഷണം
Saturday, December 14, 2024 1:18 AM IST
കൊച്ചി: ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പടുത്തലില്‍ പി.വി. അന്‍വര്‍ എംഎല്‍എയ്ക്കെതിരേ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചു. സിബിഐ, ഡിആര്‍ഐ, മലപ്പുറം സൈബര്‍ പോലീസ് എന്നീ ഏജന്‍സികൾക്കാണു നോട്ടീസയച്ചത്.
പ്ലാന്ററും ബിസിനസുകാരനുമായ കൊല്ലം സ്വദേശി മുരുകേശ് നരേന്ദ്രന്റെ ഹര്‍ജിയിലാണ് ജസ്റ്റീസ് കൗസര്‍ എടപ്പഗത്തിന്റെ നടപടി. രാഷ്ട്രീയക്കാരുടെയടക്കം ഫോണ്‍ ചോര്‍ത്തിയ കാര്യം അന്‍വര്‍ പരസ്യമായി പറഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും എംഎല്‍എയുടെ നടപടി ഭരണഘടന അനുശാസിക്കുന്ന സ്വകാര്യതയുടെ ലംഘനമാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.