നാടകശില്പശാല
Saturday, December 14, 2024 1:18 AM IST
തൃശൂർ: സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ കേരള സംഗീതനാടക അക്കാദമിയുമായി സഹകരിച്ച് 20 മുതൽ 24 വരെ നാടക ശില്പശാല സംഘടിപ്പിക്കുന്നു. രാവിലെ 7.30 മുതൽ വൈകുന്നേരം ആറുവരെയാണു ശില്പശാല.
അഭിനയം, രംഗവിതാനം, സംവിധാനം, അവതരണശാസ്ത്രം തുടങ്ങിയവയിലാണ് പരിശീലനം നൽകുക. പങ്കെടുക്കുന്നതിനു schoolofdrama@uoc.ac.in എന്ന ഇ മെയിലിൽ രജിസ്റ്റർ ചെയ്യണം.