തദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ വിജയം നേടിയെന്നതു തെറ്റായ വാർത്ത: എം.വി. ഗോവിന്ദൻ
Saturday, December 14, 2024 1:18 AM IST
തിരുവനന്തപുരം: തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ വിജയം നേടിയെന്നതു തെറ്റായ വാർത്തയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കു വലിയ പരാജയം എന്നാണു മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഇതു തെറ്റാണ്. യുഡിഎഫിന് 17 സീറ്റും എൽഡിഎഫിനു 11 സീറ്റും ബിജെപിക്കു മൂന്നു സീറ്റുമാണു ലഭിച്ചത്. അതിൽ മൂന്ന് സീറ്റ് യുഡിഎഫ് അംഗങ്ങൾ മാറിയതിന്റെ ഫലമായി ഉപതെരഞ്ഞെടുപ്പു നടന്നതാണ്.
ആ മൂന്നു സീറ്റ് അവർ തിരിച്ചുപിടിച്ചു. അതും എൽഡിഎഫ് അക്കൗണ്ടിൽ കൂട്ടി. അങ്ങനെയാണു തെരഞ്ഞെടുപ്പു ഫലം പർവതീകരിച്ചു കാണിച്ചതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.