അനർഹ ക്ഷേമപെൻഷൻ പിഴപ്പലിശ സഹിതം തിരിച്ചുപിടിക്കും
Friday, December 13, 2024 2:09 AM IST
തിരുവനന്തപുരം: വ്യാജരേഖകൾ ചമച്ച് സർക്കാർ ജീവനക്കാരും അനർഹരും കൈപ്പറ്റിയ സാമൂഹിക സുരക്ഷാ പെൻഷൻ 18 ശതമാനം പിഴപ്പലിശ സഹിതം തിരിച്ചുപിടിക്കാൻ ഉത്തരവ്.
അനർഹർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കാൻ സഹായകമായ രീതിയിൽ അന്വേഷണവും പരിശോധനയും നടത്തിയ ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനും ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ ഉത്തരവിൽ പറയുന്നു.
2017 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് അച്ചടക്ക നടപടിയും പരിശോധനകളും നടത്തുക.വിവിധ സർക്കാർ വകുപ്പുകളിലെ 1458 ജീവനക്കാർ അനധികൃത ക്ഷേമപെൻഷൻ കൈപ്പറ്റിയതായി സർക്കാർ കണ്ടെത്തിയിരുന്നു.