നവീന്‍ ബാബുവിന്റെ മരണം: ഹര്‍ജി വിധി പറയാന്‍ മാറ്റി
Friday, December 13, 2024 2:09 AM IST
കൊച്ചി: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി.
നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേന്ദ്ര ഏജന്‍സിയുടെ നിഷ്പക്ഷ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു ഭാര്യ നൽകിയ ഹർജി ജസ്റ്റീസ് കൗസര്‍ എടപ്പഗത്താണു വിധി പറയാന്‍ മാറ്റിയത്.