ദൈവദാസൻ കണ്ടത്തിൽ അച്ചന്റെ ചരമവാർഷികം ആചരിച്ചു
Friday, December 13, 2024 2:08 AM IST
ആലപ്പുഴ: അമലോൽഭവ മാതാവിന്റെ അസീസി സന്യാസിനി സഭയുടെയും ചേർത്തല ഗ്രീൻഗാർഡൻസ് സ്ഥാപനങ്ങളുടെയും സ്ഥാപക പിതാവ് ദൈവദാസൻ ജോസഫ് കണ്ടത്തിൽ അച്ചന്റെ 33-മതു ചരമവാർഷികാചരണം നടത്തി.
ഇന്നലെ രാവിലെ 11ന് ചേർത്തല ഗ്രീൻഗാർഡൻസ് എസ്എച്ച് ചാപ്പലിൽ വിശുദ്ധ കുർബാനയും ദൈവദാസൻ ജോസഫ് കണ്ടത്തിലച്ചന്റെ കബറിടത്തിൽ പ്രത്യേക പ്രാർഥനകളും നടത്തി.
ദിവ്യബലിക്ക് മരുത്തോർവട്ടം സെൻറ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. ഇഗ്നേഷ്യസ് ചുള്ളിയിൽ, ഗ്രീൻ ഗാർഡൻസ് ചാപ്പൽ റസിഡന്റ് പ്രീസ്റ്റ് ഫാ. പോൾ കാരാച്ചിറ, മുഹമ്മ കാർമൽ ഭവൻ ആശ്രമ സുപ്പീരിയർ ഫാ.പോൾ തുണ്ടുപറമ്പിൽ എന്നിവർ കാർമികത്വം വഹിച്ചു.
എംഎസ്എംഐ മദർ ജനറൽ സിസ്റ്റർ ഇസബെൽ ഫ്രാൻസിസ്, സിസ്റ്റർ റജിസ് മേരി, സിസ്റ്റർ ലീന ഫ്രാൻസിസ്, സിസ്റ്റർ സെബസ്റ്റീന, സിസ്റ്റർ റിറ്റി തുടങ്ങി വിവിധ തുറകളിൽ നിന്നുള്ളവർ ചടങ്ങുകളിൽ പങ്കെടുത്തു.