മിഷൻ ക്വസ്റ്റ് നാളെ
Friday, December 13, 2024 2:08 AM IST
കൊച്ചി: സീറോമലബാർ സഭയുടെ മിഷൻ, മതബോധന ഓഫീസുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന മിഷൻ ക്വസ്റ്റ് 2024 നാലാം പതിപ്പ് നാളെ വൈകുന്നേരം ആറിന് ഓൺലൈനായി നടക്കും. ഗൂഗിൾ ഫോം വഴി ആഗോളതലത്തിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണു മത്സരം.
പഠനഭാഗസംബന്ധമായ ചോദ്യങ്ങളും ഉത്തരങ്ങളും അഞ്ചു ഭാഷകളിലും www.syromalabarmission.com വെബ്സൈറ്റിലും സീറോമലബാർ മിഷൻ യുട്യൂബ് ചാനലിലും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമുകളിലും ലഭിക്കും.
ആഗോളതലത്തിൽ 20,000, 15,000, 10,000 എന്നിങ്ങനെയും രൂപതതലത്തിൽ 2,000, 1,500, 1,000 എന്നിങ്ങനെയുമാണ് വിജയികൾക്കുള്ള കാഷ് അവാർഡുകൾ.