സിസ്റ്റർ അനറ്റ് പ്രൊവിൻഷ്യൽ സുപ്പീരിയർ
Friday, December 13, 2024 2:08 AM IST
തൃശൂർ: മധ്യപ്രദേശ് സാഗറിലെ സിഎംസി നിർമൽ ജ്യോതി പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സൂപ്പീരിയറായി സിസ്റ്റർ അനറ്റിനെ തെരഞ്ഞെടുത്തു.
സിസ്റ്റർ അഞ്ജലിയാണു വികാർ പ്രൊവിൻഷ്യൽ. കൗണ്‍സിലർമാരായി സിസ്റ്റർ ഹെൻസ, സിസ്റ്റർ ചിത്ര, സിസ്റ്റർ ദർശന എന്നിവരെയും തെരഞ്ഞെടുത്തു. ഇന്റേണൽ ഓഡിറ്ററായി സിസ്റ്റർ ജൂലിയറ്റും ഫിനാൻസ് സെക്രട്ടറിയായി സിസ്റ്റർ ജോസിയും നിയമിക്കപ്പെട്ടു.