സിസ്റ്റര്‍ ഡോ. സിജി തെരേസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയർ
Friday, December 13, 2024 2:08 AM IST
പാലാ: സിഎംസി കോണ്‍ഗ്രിഗേഷന്റെ പാലാ ജയമാതാ പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ ഡോ. സിജി തെരേസിനെ തെരഞ്ഞെടുത്തു.
സിസ്റ്റര്‍ ഡോ. കൃപ മരിയ, സിസ്റ്റര്‍ ജെസ്ലിന് മരിയ, സിസ്റ്റര്‍ സില്വിന്, സിസ്റ്റര്‍ ഡോ. മേരി തോമസ്, സിസ്റ്റര്‍ ഡോ. മേരി ആന്‍ എന്നിവര്‍ കൗണ്‍സിലേഴ്സ് ആയും തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റര്‍ റാണിറ്റിനെ ഇന്റേണല്‍ ഓഡിറ്ററായും സിസ്റ്റര്‍ മേബിള്‍ തെരേസിനെ പ്രൊവിന്‍ഷ്യല്‍ സെക്രട്ടറിയായും സിസ്റ്റര്‍ ജെസിനാ മരിയയെ ഫിനാന്‍സ് സെക്രട്ടറിയായും നിയമിച്ചു.