സിസ്റ്റർ അമല കിടങ്ങത്താഴെ പ്രൊവിൻഷ്യൽ സുപ്പീരിയർ
Friday, December 13, 2024 2:08 AM IST
കാഞ്ഞിരപ്പള്ളി: ആരാധനാ സന്യാസിനീ സമൂഹത്തിന്റെ (എസ്എബിഎസ്) കാഞ്ഞിരപ്പള്ളി പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ അമല കിടങ്ങത്താഴെ തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റർ മെർളിൻ കാഞ്ഞിരത്തിങ്കൽ വികാർ പ്രൊവിൻഷ്യലായും സിസ്റ്റർ ലിസ് മരിയ വേങ്ങത്താനം, സിസ്റ്റർ ആന്‍സ് മാത്യു പേഴുംകാട്ടിൽ, സിസ്റ്റർ ജ്യോതി കുന്നപ്ലാത്ത് എന്നിവർ പ്രൊവിൻഷ്യൽ കൗൺസിലേഴ്സായും സിസ്റ്റർ റോസ്മിൻ റ്റോം കുഴിപ്പാല പ്രൊവിൻഷ്യൽ ഫിനാൻസ് ഓഫീസറായും സിസ്റ്റർ ലിനറ്റ് ചിലമ്പിക്കുന്നേൽ പ്രൊവിൻഷ്യൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.