ഫോറസ്റ്റ് രാജിലേക്കു നയിക്കുന്ന നിയമഭേദഗതി കാടത്തമെന്നു കത്തോലിക്കാ കോണ്‍ഗ്രസ്
Friday, December 13, 2024 2:04 AM IST
കൊച്ചി : കേരള ഫോറസ്റ്റ് ആക്ട് 1961 പരിഷ്കരിക്കുന്നതിനായി കൊണ്ടുവന്നിരിക്കുന്ന ഭേദഗതി നിര്‍ദേശങ്ങള്‍ കാടത്തവും സ്വാഭാവിക നീതി നിഷേധിക്കുന്നതുമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി.
കേരളത്തെ ഫോറസ്റ്റ് രാജിലേക്ക് തള്ളിവിടാന്‍ അനുവദിക്കില്ല. വനംവകുപ്പ് ഉദ്യോഗസ്ഥന്മാര്ക്ക് അമിതാധികാരങ്ങള്‍ നല്കുന്നതു വഴി ജനങ്ങളെ ഉപദ്രവിക്കാനും കൊള്ളയടിക്കാനും അവസരമൊരുക്കുന്ന ബില്‍ പിന്‍വലിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു