സിസ്റ്റർ മരീനാ ഞാറക്കാട്ടില്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയർ
Friday, December 13, 2024 2:04 AM IST
പാലാ: ആരാധനാ സഭയുടെ പാലാ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റർ മരീനാ ഞാറക്കാട്ടില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റര്‍ ലിസ്ബത്ത് കൊള്ളിക്കുളവില്‍ വികര് പ്രൊവിന്‍ഷ്യലായും സിസ്റ്റര്‍ ട്രീസാ കോയിക്കല്‍, സിസ്റ്റര്‍ ബിന്‍സി അറയ്ക്കല്‍, സിസ്റ്റര്‍ മരിയറ്റ് കുഴിവേലില്‍ എന്നിവര്‍ കൗണ്‍സിലര്‍മാരായും തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ ആന്‍സില്‍ ഔസേപ്പറമ്പില്‍- ഫൈനാന്‍സ് ഓഫീസർ. സിസ്റ്റര്‍ ട്രീസാ മുക്കാലടിയില്‍- പ്രൊവിന്‍ഷ്യല്‍ സെക്രട്ടറി.