കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി
Friday, December 13, 2024 2:04 AM IST
പനാജി: നടി കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായി. ഗോവയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്.
എൻജിനിയറായ ആന്റണി ഇപ്പോൾ മുഴുവൻസമയ ബിസിനസുകാരനാണ്. കൊച്ചി സ്വദേശിയായ ഇദ്ദേഹം കേരളം ആസ്ഥാനമായുള്ള അസ്പെറോസ് വിൻഡോസ് സൊല്യൂഷൻസ് ഉടമയാണ്.
നിർമാതാവ് സുരേഷ്കുമാറിന്റെയും നടി മേനകയുടെയും ഇളയ മകളാണു കീർത്തി.
മോഹൽലാലിനൊപ്പമായിരുന്നു സിനിമാ അരങ്ങേറ്റം. തെലുങ്ക് ചലച്ചിത്രം ‘മഹാനടി’ യിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടി. 15 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം.