കെപിസിസി സംഘം ഇന്നു കണ്ണൂരിൽ
Friday, December 13, 2024 2:04 AM IST
കണ്ണൂർ: മാടായി കോളജ് നിയമന വിവാദവുമായി ബന്ധപ്പെട്ട് എം.കെ. രാഘവൻ എംപിയും കണ്ണൂർ ഡിസിസിയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ കെപിസിസിയുടെ മൂന്നംഗ സമിതി ഇന്നു കണ്ണൂരിലെത്തും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെപിസിസി സെക്രട്ടറി കെ. ജയന്ത്, എറണാകുളത്തെ കോൺഗ്രസ് നേതാവ് അബ്ദുൾ മുത്തലിബ് എന്നിവരാണു സമിതിയിലുള്ളത്.