പാർട്ടിക്കെതിരേ ഒന്നും പറഞ്ഞിട്ടില്ല: ചാണ്ടി ഉമ്മൻ
Thursday, December 12, 2024 1:28 AM IST
കോട്ടയം: പാര്‍ട്ടിക്കെതിരേ ഒന്നും പറയില്ലെന്നും പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ. താന്‍ പറഞ്ഞ കാര്യങ്ങള്‍ പ്രതിപക്ഷ നേതാവിനെതിരേ പറഞ്ഞുവെന്ന് വരുത്തിതീര്‍ക്കുന്നത് ശരിയല്ല.
കാര്യങ്ങള്‍ക്ക് അനാവശ്യ വിശദീകരണം നല്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തനിക്കുണ്ടായ വിഷമം മാത്രമാണു പങ്കുവച്ചത്.ഇനി പറയാനുള്ള കാര്യങ്ങള്‍ പാര്‍ട്ടിയില്‍ പറയുമെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ കോട്ടയത്ത് പറഞ്ഞു.