തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : 2023 ലെ ​​​ജെ.​​​സി. ഡാ​​​നി​​​യേ​​​ൽ പു​​​ര​​​സ്കാ​​​രം സം​​​വി​​​ധാ​​​യ​​​ക​​​ൻ ഷാ​​​ജി എ​​​ൻ.​​​ക​​​രു​​​ണി​​​ന്. അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ശില്പവും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു അ​​​വാ​​​ർ​​​ഡ്. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ര​​​മോ​​​ന്ന​​​ത ച​​​ല​​​ച്ചി​​​ത്ര പു​​​ര​​​സ്കാ​​​ര​​​മാ​​​ണു ജെ.​​​സി.​​​ഡാ​​​നി​​​യേ​​​ൽ അ​​​വാ​​​ർ​​​ഡ്.

സം​​​വി​​​ധാ​​​യ​​​ക​​​ൻ ടി.​​​വി ച​​​ന്ദ്ര​​​ൻ ചെ​​​യ​​​ർ​​​മാ​​​നും ഗാ​​​യി​​​ക കെ.​​​എ​​​സ്. ചി​​​ത്ര, ന​​​ട​​​ൻ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ എ​​​ന്നി​​​വ​​​ർ അം​​​ഗ​​​ങ്ങ​​​ളും ച​​​ല​​​ച്ചി​​​ത്ര അ​​​ക്കാ​​​ദ​​​മി സെ​​​ക്ര​​​ട്ട​​​റി സി.​​​അ​​​ജോ​​​യ് മെ​​​ന്പ​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ സ​​​മി​​​തി​​​യാ​​​ണു പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

ദേ​​​ശീ​​​യ, അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ​​​ത​​​ല​​​ങ്ങ​​​ളി​​​ൽ മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യെ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യ സം​​​വി​​​ധാ​​​യ​​​ക​​​നാ​​​ണു ഷാ​​​ജി എ​​​ൻ ക​​​രു​​​ണ്‍. 40ല​​ധി​​കം ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ ഛായാ​​​ഗ്രാ​​​ഹ​​​ക​​​നാ​​​യ ഷാ​​​ജി എ​​​ൻ.​​​ക​​​രു​​​ണ്‍, ജി.​​​ അ​​​ര​​​വി​​​ന്ദ​​​ന്‍റെ കാ​​​മ​​​റാ​​​മാ​​​ൻ എ​​​ന്ന നി​​​ല​​​യി​​​ൽ മ​​​ല​​​യാ​​​ള​​​ത്തി​​​ലെ ന​​​വ​​​ത​​​രം​​​ഗ സി​​​നി​​​മ​​​യ്ക്ക് സ​​​ർ​​​ഗാ​​​ത്മ​​​ക​​​മാ​​​യ ഊ​​​ർ​​​ജം പ​​​ക​​​ർ​​​ന്നു. അ​​ദ്ദേ​​ഹം സം​​വി​​ധാ​​നം ചെ​​യ്ത ഒ​​ട്ടേ​​റെ സി​​നി​​മ​​ക​​ൾ അ​​ന്ത​​ർ​​ദേ​​ശീ​​യ ച​​​ല​​​ച്ചി​​​ത്ര​​​മേ​​​ള​​​ക​​​ളി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും 31 പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ നേ​​​ടു​​​ക​​​യും ചെ​​​യ്തു.


പി​​​റ​​​വി, കാ​​​ൻ ചലച്ചിത്ര ​​​മേ​​​ള​​​യി​​​ൽ പാം​​​ദോ​​​റി​​​ന് നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യ​​​പ്പെ​​​ട്ട സ്വം, ​​​കാ​​​നി​​​ൽ ഔ​​​ദ്യോ​​​ഗി​​​ക വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ച വാ​​​ന​​​പ്ര​​​സ്ഥം തു​​​ട​​​ങ്ങി​​​യ ചി​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ൽ മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യ്ക്ക് അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​യ അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ൾ നേ​​​ടി​​​ത്ത​​​ന്ന ഷാ​​​ജി എ​​​ൻ. ക​​​രു​​​ണ്‍ കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​ര​​​മോ​​​ന്ന​​​ത ച​​​ല​​​ച്ചി​​​ത്ര​​​പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് ഏ​​​റ്റ​​​വും അ​​​ർ​​​ഹ​​​നാ​​​ണെ​​​ന്നു ജൂ​​​റി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.