ലോറന്‍സിന്റെ മൃതദേഹം: സമവായമായില്ല
Tuesday, December 10, 2024 1:30 AM IST
കൊച്ചി: രണ്ടര മാസത്തോളമായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സിപിഎം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം സംസ്കരിക്കുന്നതു സംബന്ധിച്ച തര്‍ക്കത്തില്‍ ഇനിയും പരിഹാരമായില്ല.
മൃതദേഹ സംസ്കാരവുമായി ബന്ധപ്പെട്ട സമവായ ചര്‍ച്ചയില്‍ തീരുമാനമായില്ലെന്ന് മധ്യസ്ഥന്‍ ഹൈക്കോടതിയെ അറിയിച്ചു.
ഹൈക്കോടതി നിര്‍ദേശപ്രകാരം മുതിര്‍ന്ന അഭിഭാഷകന് എന്‍.എന്‍. സുഗുണപാലനാണ് ലോറന്‍സിന്റെ മക്കളായ സജീവന്, സുജാത, ആശ എന്നിവരുമായി ചര്‍ച്ച നടത്തിയത്. ഇവര്‍ തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതിനാല്‍ മധ്യസ്ഥശ്രമം ഫലം കണ്ടില്ലെന്ന് അറിയിച്ചു അഡ്വ. സുഗുണപാലന് റിപ്പോര്‍ട്ട് നല്കി. തുടര്‍ന്ന് ലോറന്‍സിന്റെ പെണ്മക്കള് നല്കിയ അപ്പീലുകള്‍ ഡിവിഷന് ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി.