നവീന്‍ ബാബുവിന്റെ മരണം: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Tuesday, December 10, 2024 1:30 AM IST
കൊച്ചി: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ടും കേസ് ഡയറിയും പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഭാര്യ കെ. മഞ്ജുഷ നല്കിയ ഹര്‍ജിയില്‍ കോടതിയുടെ നിര്‍ദേശ പ്രകാരമാണു കേസ് ഡയറി സമര്‍പ്പിച്ചത്.