വിലങ്ങാട് എല്റൂഹ ബൈബിള്‍ കണ്വന്ഷന് നാളെ മുതല്‍
Tuesday, December 10, 2024 1:30 AM IST
കോഴിക്കോട്: വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ എല്റൂഹ ബൈബിള്‍ കണ്വന്ഷന് നാളെ മുതല്‍ 14 വരെ നടക്കും.
വൈകുന്നേരം 4.30 മുതല്‍ 9.30 വരെ നടക്കുന്ന കണ്‍വന്‍ഷനില്‍ ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഉണ്ടാകും.
ദിവസവും രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെ കൗണ്‍സലിംഗ് സൗകര്യം ഉണ്ടായിരിക്കും. കടലുണ്ടി എല്റൂഹ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. റാഫേല്‍ കൊക്കാടന്‍ സിഎംഐ ആണ് കണ്വന്ഷന് നയിക്കുന്നത്. കൗണ്‍സലിംഗ് ബുക്കിംഗിന് ഫോണ്‍: 9072487297.