തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​റു​​​പ​​​ത്തി​​​മൂ​​​ന്നാ​​​മ​​​ത് കേ​​​ര​​​ള സ്‌​​​കൂ​​​ൾ ക​​​ലോ​​​ത്സ​​​വം ജ​​​നു​​​വ​​​രി നാ​​​ലു മു​​​ത​​​ൽ എ​​​ട്ടു​​​വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഇ​​​രു​​​പ​​​ത്തി​​​യ​​​ഞ്ച് വേ​​​ദി​​​ക​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​മെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി പ​​​റ​​​ഞ്ഞു.

ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ മം​​​ഗ​​​ലം ക​​​ളി, ഇ​​​രു​​​ള നൃ​​​ത്തം, പ​​​ണി​​​യ​​​നൃ​​​ത്തം, മ​​​ല​​​പു​​​ല​​​യ ആ​​​ട്ടം, പ​​​ളി​​​യ​​​നൃ​​​ത്തം എ​​​ന്നീ ഗോ​​​ത്ര​​​നൃ​​​ത്ത വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ പു​​​തു​​​താ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന സ​​​വി​​​ശേ​​​ഷ​​​ത​​​യു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ക​​​ലോ​​​ത്സ​​​വ ലോ​​​ഗോ ഭ​​​ക്ഷ്യ പൊ​​​തു​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി ജി. ​​​ആ​​​ർ. അ​​​നി​​​ലി​​​ന് ന​​​ൽ​​​കി പ്ര​​​കാ​​​ശ​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. അ​​​സ്ലം തി​​​രൂ​​​ർ രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്ത ലോ​​​ഗോ​​​യാ​​​ണ് ഈ ​​​മേ​​​ള​​​യു​​​ടെ ലോ​​​ഗോ​​​യാ​​​യി തെ​​​രെ​​​ഞ്ഞെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്.


ഹൈ​​​സ്‌​​​കൂ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ നൂ​​​റ്റി​​​യൊ​​​ന്നും ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ നൂ​​​റ്റി​​​പ്പ​​​ത്തും സം​​​സ്‌​​​കൃ​​​തോ​​​ത്സ​​​വ​​​ത്തി​​​ൽ പ​​​ത്തൊ​​​മ്പ​​​തും അ​​​റ​​​ബി​​​ക് ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ പ​​​ത്തൊ​​​മ്പ​​​തും ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി ആ​​​കെ ഇ​​​രു​​​ന്നൂ​​​റ്റി നാ​​​ൽ​​​പ​​​ത്തി​​​യൊ​​​മ്പ​​​ത് മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ക്കു​​​ക.

ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ന​​​ട​​​ത്തി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ശി​​​ക്ഷ​​​ക് സ​​​ദ​​​നി​​​ൽ ​മ​​​ന്ത്രി ജി. ​​​ആ​​​ർ. അ​​​നി​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന സം​​​ഘാ​​​ട​​​ക സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ൽ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, ക​​​ലാ​​​സാം​​​സ്‌​​​കാ​​​രി​​​ക നാ​​​യ​​​ക​​​ന്മാ​​​ർ, സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​നാ പ്രി​​​തി​​​നി​​​ധി​​​ക​​​ൾ തു​​​ട​​​ങ്ങി സ​​​മൂ​​​ഹ​​​ത്തി​​​ലെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി വി​​​പു​​​ല​​​മാ​​​യ സം​​​ഘാ​​​ട​​​ക സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ചു.