ബിജെപി നേതാക്കള്‍ മുനമ്പം സമരപ്പന്തലില്‍
Tuesday, December 10, 2024 1:30 AM IST
കൊച്ചി: ഭൂമിയുടെ റവന്യു അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള സമരം നടക്കുന്ന മുനമ്പത്ത് ബിജെപി ദേശീയ, സംസ്ഥാന നേതാക്കള്‍ സന്ദര്‍ശനം നടത്തി.
വേളാങ്കണ്ണി മാതാ പള്ളിയങ്കണത്തിലെ സത്യഗ്രഹ സമരപ്പന്തലില്‍ സംസ്ഥാന പ്രഭാരി പ്രകാശ് ജാവ്ദേക്കര്‍, അപരാജിത സാരംഗി എംപി, സംസ്ഥാന സമിതി അംഗം ഷോണ്‍ ജോര്‍ജ് തുടങ്ങിയ നേതാക്കളെത്തി പിന്തുണ അറിയിച്ചു.