അടുത്ത വർഷം സംസ്ഥാനത്തെ അതിദരിദ്ര വിമുക്തമായി പ്രഖ്യാപിക്കാൻ കഴിയണം: മുഖ്യമന്ത്രി
Tuesday, December 10, 2024 1:30 AM IST
തിരുവനന്തപുരം: അടുത്ത വർഷം നവംബർ ഒന്നിനു കേരളത്തെ അതിദരിദ്ര വിമുക്തമായി പ്രഖ്യാപിക്കാൻ കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനു 2021ൽ ആരംഭിച്ച പദ്ധതിയാണ് അതിദാരിദ്ര്യ നിർമാർജന പദ്ധതി. 64,006 കുടുംബങ്ങളിലായി 1,03,099പേർ അതിദരിദ്രരാണെന്നു കണ്ടെത്തി. 1,032 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായാണ് ഇവരെ കണ്ടെത്തിയത്.