ഇ.പി. ജയരാജൻ നൽകിയ മാനനഷ്ടക്കേസിൽ ശോഭാ സുരേന്ദ്രന് കോടതി സമൻസയച്ചു
Tuesday, December 10, 2024 1:30 AM IST
കണ്ണൂർ: സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ നൽകിയ മാനനഷ്ടക്കേസിൽ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് കോടതി സമൻസ് അയച്ചു.
ബിജെപിയിൽ ചേരാൻ ഇ.പി. ജയരാജൻ ശ്രമിച്ചെന്നും ദല്ലാൾ നന്ദകുമാർ മുഖേന ചർച്ച നടത്തിയെന്നുമുള്ള പ്രസ്താവനയും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖവും കളവാണെന്നും തന്നെയും സിപിഎമ്മിനെയും അപകീർത്തിപ്പെടുത്താനാണെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് ശോഭാ സുരേന്ദ്രന് സമൻസയച്ചത്.