ശബരിമലയില്‍ ദിലീപിന് പ്രത്യേക പരിഗണന: റിപ്പോര്‍ട്ട് കോടതിയിൽ സമര്‍പ്പിച്ചു
Tuesday, December 10, 2024 1:30 AM IST
കൊച്ചി: ശബരിമലയില്‍ നടന് ദിലീപ് ഉൾപ്പെടെയുള്ളവർക്കു പ്രത്യേക പരിഗണന നല്‍കിയതുമായി ബന്ധപ്പെട്ട് പോലീസ് സ്പെഷല്‍ ഓഫീസറുടെയും സോപാനം ഓഫീസറുടേയും റിപ്പോര്‍ട്ടുകളും ദൃശ്യങ്ങളടങ്ങിയ സിഡിയും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. വിഷയം ഇന്ന് കോടതി വീണ്ടും പരിഗണിക്കും.