വൈലോപ്പിള്ളി കവിതാ പുരസ്കാരം ദുർഗാപ്രസാദിന്
Tuesday, December 10, 2024 1:30 AM IST
തൃശൂർ: നാൽപ്പതു വയസിൽ താഴെയുള്ള കവികളുടെ കൃതികൾക്കു വൈലോപ്പിള്ളി സ്മാരക സമിതി വർഷംതോറും നൽകുന്ന പുരസ്കാരത്തിനു ദുർഗാപ്രസാദ് എഴുതിയ ‘രാത്രിയിൽ അങ്കച്ചാകര’ കവിതാസമാഹാരം തെരഞ്ഞെടുത്തു.
10,000 രൂപയും കീർത്തിമുദ്രയുമാണ് പുരസ്കാരം.
കെ.വി. രാമകൃഷ്ണൻ, ഡോ. എ.എൻ. കൃഷ്ണൻ, ടി.ജി. അജിത, പ്രഫ. എം. ഹരിദാസ് എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. കവിയുടെ 39-ാം ചരമവാർഷികദിനമായ 22ന് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.