പ്രകാശനം ചെയ്തു
Tuesday, December 10, 2024 1:30 AM IST
കൊച്ചി: അഡ്വ. ബോബി ജോൺ പുളിക്കപ്പറന്പിൽ രചിച്ച “An Introduction to GST Laws’’ എന്ന പുസ്തകം ജസ്റ്റീസ് എ.കെ. ജയശങ്കരൻ നന്പ്യാർ പ്രകാശനം ചെയ്തു. ഈ ഗ്രന്ഥം ജിഎസ്ടി നിയമത്തിന് ഒരു റഫറൻസ് ഗ്രന്ഥമായിത്തീരുമെന്ന് അദ്ദേഹം പറഞ്ഞു.
ഹൈക്കോർട്ട് അഡ്വക്കറ്റ്സ് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ സ്പെഷൽ ഗവൺമെന്റ് പ്ലീഡർ (ടാക്സസ്) അഡ്വ.മുഹമ്മദ് റഫീഖ് ആദ്യപ്രതി ഏറ്റുവാങ്ങി. ഹൈക്കോർട്ട് അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായ് അധ്യക്ഷത വഹിച്ചു. അഡ്വ. വരുൺ വിജയ്, ഗ്രന്ഥകർത്താവ് അഡ്വ. ബോബി ജോൺ എന്നിവർ പ്രസംഗിച്ചു.