നാളെമുതൽ അമല്‍ജ്യോതി കോളജില്‍ സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍
Tuesday, December 10, 2024 1:30 AM IST
കോട്ടയം: ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ഥികളുടെ നൂതനാശയങ്ങളുമായി നവസംരംഭങ്ങള്‍ സൃഷ് ടിക്കുന്നതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കുന്ന ഓപ്പണ്‍ ഇന്നവേഷന്‍ പ്ലാറ്റ്ഫോം സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജില്‍ നടക്കും.
ഹാക്കത്തോണിന്റെ ഉദ്ഘാടനം നാളെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കും.
ഹാര്ഡ്വേര്, സോഫ്റ്റ്വേര്‍ എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. അമല്‍ജ്യോതിയില്‍ സംഘടിപ്പിക്കുന്ന ഹാര്ഡ്വേര് എഡിഷന് നാളെ മുതല്‍ രാത്രിയും പകലുമായി 15 വരെ നടക്കും. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും
കോളജ് തലത്തിലും ദേശീയ തലത്തിലും രണ്ടുതവണയായി നടന്ന തെരഞ്ഞെടുക്കല്‍ പ്രക്രിയയിലൂടെയാണ് മത്സരത്തിനായി ടീമുകളെ കണ്ടെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥി ടീമുകളുമായി ഓണ്‍ലൈനായി സംവദിക്കും.
സോഷ്യല്‍ ജസ്റ്റീസ് ആന്‍ഡ് എംപവര്‍മെന്റ്, ആയുഷ്, എന്നീ മന്ത്രാലയങ്ങള്‍ തെരഞ്ഞെടുത്ത, ദൈനംദിന ജീവിതത്തില്‍ ആളുകള്‍ അനുഭവിക്കുന്ന അഞ്ചു പ്രശ്നങ്ങള്‍ക്ക് സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ പുതുമയാര്‍ന്ന പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താനാണ് ഹാക്കത്തോണ്‍ ശ്രമിക്കുന്നത്.
അഞ്ചു പ്രശ്നങ്ങള്‍ക്കും ശാസ്ത്രസഹായത്തോടെ പരിഹാരമാര്‍ഗം കണ്ടെത്തുന്ന അഞ്ചു ടീമുകള്‍ക്ക് ഓരോ ലക്ഷം രൂപയുടെ സമ്മാനങ്ങൾ നല്‍കും. പങ്കെടുക്കുന്ന ടീമുകള്‍ക്ക് അവരുടെ ആശയങ്ങൾ പ്രോട്ടോടൈപ്പാക്കി മാറ്റുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 20,000 രൂപയുടെ സാമ്പത്തികസഹായവും നല്‍കും.
കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളില്‍നിന്നുള്ള വിദഗ്ധസമിതി തുടര്‍ച്ചയായി നടത്തുന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കുന്ന കേരളത്തില്‍നിന്നുള്ള ഒമ്പതു ടീമുകളില്‍ മൂന്നു ടീമും അമല്ജ്യോതിയില്നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കോളജിന്റെ സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങളുടെ പരിചയസമ്പന്നതവിലയിരുത്തിയാണ് കോളജിനെ സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ നടത്തുന്നതിനായി തെരഞ്ഞെടുത്തത്. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെയുള്ള രാജ്യത്തെ ആദ്യത്തെ ഇന്നവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ് സെന്റര്‍ തുടങ്ങിയതും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബയോ ടെക്നോളജി എന്നിവരുടെ ധനസഹായവും അംഗീകൃത ടെക്നോളജി ബിസിനസ് ഇങ്കുബേറ്റര്‍ കോളജില്‍ പ്രവര്‍ത്തിക്കുന്നതും അമൽജ്യോതിക്ക് മുതല്‍ക്കൂട്ടായി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ ഒട്ടാകെ നടത്തുന്ന പരിപാടിക്കായി കേരളത്തില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാഭ്യാസ സ്ഥാപനവും അമല്‍ജ്യോതിയാണ്.
ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ കേന്ദ്ര ഗവണ്മെന്റിന്റെ കീഴിലെ വിവിധ മന്ത്രാലയങ്ങള്‍ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചാണ് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.