വനിതകളുടെ ആരോഗ്യപ്രശ്നങ്ങൾ: പ്രഭാഷണം സംഘടിപ്പിച്ചു
Tuesday, December 10, 2024 1:30 AM IST
കൊച്ചി: വനിതകൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് കേരള മാനേജ്മെന്റ് അസോസിയേഷൻ പ്രഭാഷണം സംഘടിപ്പിച്ചു.
അമൃത ഫെർട്ടിലിറ്റി സെന്റർ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗം പ്രഫസർ ഡോ. ജയശ്രീ നായർ മുഖ്യപ്രഭാഷണം നടത്തി. സ്ത്രീകൾ ഭക്ഷണശീലത്തിൽ ഗൗരവമായ മാറ്റങ്ങൾ വരുത്തണമെന്നും കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധന നടത്തണമെന്നും അവർ പറഞ്ഞു.
കടുത്ത മാനസികസമ്മർദം സ്ത്രീകളെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിച്ചേക്കാം. യോഗ അടക്കമുള്ളവ പരിശീലിക്കുന്നത് മാനസികസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും ഡോ. ജയശ്രീ നായർ പറഞ്ഞു. കെഎംഎ വൈസ് പ്രസിഡന്റ് അൾജിയേഴ്സ് ഖാലിദ് അധ്യക്ഷത വഹിച്ചു. വിമൻ മാനേജേഴ്സ് ഫോറം ചെയർപേഴ്സൺ ലേഖ ബാലചന്ദ്രൻ, മാനേജിംഗ് കമ്മിറ്റി അംഗം ഡോ. രാധ തേവന്നൂർ എന്നിവർ പ്രസംഗിച്ചു.