47 കാറ്റഗറികളില്‍ പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിക്കും
Tuesday, December 10, 2024 1:30 AM IST
തിരുവനന്തപുരം: 47 കാറ്റഗറികളില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
ജനറല്‍ റിക്രൂട്ട്മെന്റ് -സംസ്ഥാന തലം
ഭാരതീയ ചികിത്സാ വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ (നേത്ര), കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍, കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍-ഫിസിക്സ്, പോലീസ് (ആംഡ് പോലീസ് ബറ്റാലിയന്) വകുപ്പില്‍ ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ (ട്രെയിനി), പോലീസ് (കേരള സിവില്‍ പോലീസ്) വകുപ്പില്‍ സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് (ട്രെയിനി), പുരാവസ്തു വകുപ്പില്‍ ഡ്രാഫ്ട്സ്മാന്, സാങ്കേതികവിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന് - പോളിമര്‍ ടെക്നോളജി, കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ പാംഗര്‍ ഇന്‍സ്ട്രക്ടര്‍, കേരള സ്റ്റേറ്റ് കോ-ഓപറേറ്റീവ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡില്‍ (കയര്‍ഫെഡ്) സിവില്‍ സബ് എന്‍ജിനിയര്‍ (പാര്‍ട്ട് 1, 2) (ജനറല്‍, സൊസൈറ്റി കാറ്റഗറി).
ജനറല്‍ റിക്രൂട്ട്മെന്റ് - ജില്ലാ തലം
തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന), വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്കൂള്‍ ടീച്ചര്‍ (തമിഴ് മീഡിയം), വിവിധ ജില്ലകളില്‍ ആരോഗ്യ വകുപ്പില്‍ ജൂണിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഗ്രേഡ് 2, വിവിധ ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും), പാലക്കാട് ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ നഴ്സ് ഗ്രേഡ് 2, വിവിധ ജില്ലകളില്‍ വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (നേരിട്ടും തസ്തികമാറ്റം മുഖേനയും), തിരുവനന്തപുരം ജില്ലയില്‍ നാഷണല്‍ കേഡറ്റ് കോര്‍പ്സില്‍ (എന്‍സിസി) എയ്റോമോഡല്ലിംഗ് ഹെല്‍പ്പര്‍ (വിമുക്തഭടന്മാര് മാത്രം), വിവിധ ജില്ലകളില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്പറേഷന് ലിമിറ്റഡില്‍ അസിസ്റ്റന്റ് സെയില്സ്മാന്.
സ്പെഷല്‍ റിക്രൂട്ട്മെന്റ് - സംസ്ഥാന തലം
പുരാവസ്തു വകുപ്പില്‍ ക്യുറേറ്റര്‍ (പട്ടികജാതി/പട്ടികവര്‍ഗം), സ്റ്റേറ്റ് ആര്‍ക്കൈവ്സ് വകുപ്പില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ (പട്ടികജാതി/പട്ടികവര്‍ഗം).
സ്പെഷല്‍ റിക്രൂട്ട്മെന്റ് - ജില്ലാ തലം
പാലക്കാട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്നീഷന്‍ ഗ്രേഡ് 2 (പട്ടികവര്‍ഗം).
എന്‍സിഎ റിക്രൂട്ട്മെന്റ് - സംസ്ഥാന തലം
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ജനറല്‍ സര്‍ജറി (വിശ്വകര്‍മ), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ പതോളജി (ധീവര), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ മെഡിക്കല്‍ ഓങ്കോളജി (എല്‍സി/എഐ, പട്ടികജാതി), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ഫാര്‍മക്കോളജി (വിശ്വകര്‍മ), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ഫിസിയോളജി (പട്ടികജാതി), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ കാര്‍ഡിയോളജി (വിശ്വകര്‍മ), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ മെഡിക്കല്‍ ഗാസ്ട്രോ എന്ററോളജി (പട്ടികജാതി), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ഫാര്‍മക്കോളജി (എസ്സിസിസി, ധീവര), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി (ഈഴവ/തിയ്യ/ബില്ലവ), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ സര്‍ജിക്കല്‍ ഓങ്കോളജി (പട്ടികജാതി), കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ മേറ്റ് (മൈന്‍സ്) (എല്‍സി/എഐ), കേരള പോലീസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (എസ്സിസിസി), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ലിമിറ്റഡില്‍ (കണ്‍സ്യൂമര്‍ഫെഡ്) മാനേജര്‍ ഗ്രേഡ് 2 (പാര്‍ട്ട് 2- സൊസൈറ്റി കാറ്റഗറി) (ഈഴവ/തിയ്യ/ബില്ലവ), കേരള ടൂറിസം ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡില്‍ ഓഫീസ് അസിസ്റ്റന്റ് (പട്ടികജാതി), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡില്‍ (കയര്‍ഫെഡ്) ലോവര്‍ ഡിവിഷന് ക്ലര്‍ക്ക് (പട്ടികജാതി), കേരള സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡില്‍ (സിഡ്കോ) ഫോര്മാന് (വുഡ് വര്‍ക്ഷോപ്പ്) (ഈഴവ/തിയ്യ/ബില്ലവ), സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി/കോര്പറേഷന്/ബോര്‍ഡുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (മീഡിയം/ഹെവി/പാസഞ്ചര്‍/ഗുഡ്സ് വെഹിക്കിള്‍) (വിശ്വകര്‍മ).
എന്‍സിഎ റിക്രൂട്ട്മെന്റ് - ജില്ലാ തലം
വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (പട്ടികവര്‍ഗം), വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (എസ്ഐയുസി നാടാര്‍, എസ്സിസിസി, ഹിന്ദു നാടാര്‍), കാസര്‍ഗോഡ് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്കൂള്‍ ടീച്ചര്‍ (കന്നട മീഡിയം)(ഹിന്ദു നാടാര്‍, എല്‍സി/എഐ), വിവിധ ജില്ലകളില്‍ കേരള എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (എസ്സിസിസി, എല്‍സി/എഐ, എസ്ഐയുസി നാടാര്‍, ഹിന്ദു നാടാര്‍, ധീവര), വയനാട്, ആലപ്പുഴ ജില്ലകളില്‍ കേരള എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (പട്ടികജാതി, മുസ്ലിം), വിവിധ ജില്ലകളില്‍ വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (വിശ്വകര്‍മ, പട്ടികജാതി, ഒബിസി), തിരുവനന്തപുരം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്ഡിവി) ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എച്ച്ഡിവി) (എല്‍സി/എഐ).