വൈദ്യുതി നിരക്ക് വർധനവിൽ ഒന്നാം പ്രതി സർക്കാർ: പ്രതിപക്ഷ നേതാവ്
Monday, December 9, 2024 4:58 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധനവിൽ ഒന്നാം പ്രതി സംസ്ഥാന സർക്കാരും രണ്ടാം പ്രതി വൈദ്യുതി റെഗുലേറ്ററി കമ്മീഷനുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
മുൻ വൈദ്യുതി മന്ത്രി എം.എം. മണിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആളാണ് കമ്മീഷനിലെ ഒരംഗം. കെഎസ്ഇബിയിലെ സിപിഎം സംഘടനാ നേതാവായിരുന്ന ആൾ രണ്ടാമത്തെ അംഗം. ചെയർമാനും സർക്കാർ നോമിനി. സർക്കാരിന്റെ ഉള്ളറിഞ്ഞ് മാത്രമേ റെഗുലേറ്ററി കമ്മിഷൻ തീരുമാനമെടുക്കൂവെന്നത് ഇതിൽ നിന്നു വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.