കാ​​​ഞ്ഞ​​​ങ്ങാ​​​ട്: നോ​​​ർ​​​ത്ത് കോ​​​ട്ട​​​ച്ചേ​​​രി​​​യി​​​ലെ സ്വ​​​കാ​​​ര്യ ന​​​ഴ്സിം​​​ഗ് സ്കൂ​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​നി ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു ശ്ര​​​മി​​​ച്ചു. പാ​​​ണ​​​ത്തൂ​​​ർ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ മൂ​​​ന്നാം​​​വ​​​ർ​​​ഷ ജ​​​ന​​​റ​​​ൽ ന​​​ഴ്സിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​ണ് ആ​​​ശു​​​പ​​​ത്രി കെ​​​ട്ടി​​​ട​​​ത്തി​​​നു മു​​​ക​​​ളി​​​ലെ ഹോ​​​സ്റ്റ​​​ൽ​​​മു​​​റി​​​യി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​ത്.

പെ​​​ൺ​​​കു​​​ട്ടി​​​യെ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ മം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. സം​​​ഭ​​​വ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് ന​​​ഴ്സിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ ആ​​​ശു​​​പ​​​ത്രി​​​ക്കു മു​​​ന്നി​​​ൽ പ്ല​​​ക്കാ​​​ർ​​​ഡു​​​ക​​​ളു​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തി.


മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ തെ​​​റ്റാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ളും പീ​​​ഡ​​​ന​​​ങ്ങ​​​ളു​​​മാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ ആ​​​ത്മ​​​ഹ​​​ത്യാ​​​ശ്ര​​​മ​​​ത്തി​​​ലേ​​​ക്ക് ത​​​ള്ളി​​​വി​​​ട്ട​​​തെ​​​ന്ന് അ​​​വ​​​ർ ആ​​​രോ​​​പി​​​ച്ചു. ഹൊ​​​സ്ദു​​​ർ​​​ഗ് പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് സ​​​മ​​​രം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​ത്.