കൊ​​​ച്ചി: ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ ബം​​​ഗാ​​​രം ദ്വീ​​​പി​​​ല്‍ വി​​​നോ​​​ദ​​​യാ​​​ത്ര​​​യ്ക്കെ​​​ത്തി​​​യ ര​​​ണ്ടു വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ക​​​ട​​​ലി​​​ല്‍ മു​​​ങ്ങി മ​​​രി​​​ച്ചു. അ​​​ഗ​​​ത്തി ദ്വീ​​​പ് മു​​​ള്ളി​​​പ്പു​​​ര ശ​​​രീ​​​ഫ്ഖാ​​​ന്‍റെ മ​​​ക​​​ന്‍ ഒ​​​ന്നാം​​ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി മു​​​ഹ​​​മ്മ​​​ദ് ഫ​​​വാ​​​ദ് ഖാ​​​ന്‍ (ആ​​​റ്), മു​​​ള്ളി​​​പ്പു​​​ര റ​​​ഹ്മ​​​ത്തു​​​ള്ള​​​യു​​​ടെ മ​​​ക​​​ന്‍ ര​​​ണ്ടാം​​ക്ലാ​​​സ് വി​​​ദ്യാ​​​ര്‍​ഥി അ​​​ഹ​​​മ്മ​​​ദ് സ​​​ഹാ​​​ന്‍ സെ​​​യ്ദ് (ഏ​​​ഴ്) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. അ​​​ഗ​​​ത്തി സീ​​​നി​​​യ​​​ര്‍ ബേ​​​സി​​​ക് സ്‌​​​കൂ​​​ളി​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളാ​​​ണ് ഇ​​​രു​​​വ​​​രും.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11.30ഓ​​​ടെ​​​യാ​​​യി​​രു​​ന്നു സം​​​ഭ​​​വം. ര​​​ക്ഷി​​​താ​​​ക്ക​​​ളോ​​​ടൊ​​​പ്പം ബം​​​ഗാ​​​രം ദ്വീ​​​പ് സ​​​ന്ദ​​​ര്‍​ശി​​​ക്കാ​​​നെ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു കു​​​ട്ടി​​​ക​​​ള്‍. മ​​​ണ​​​ല്‍​ത്തി​​​ട്ട​​​യി​​​ലി​​​രു​​​ന്ന് ക​​​ളി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന കു​​​ട്ടി​​​ക​​​ള്‍ ക​​​ട​​​ല്‍​ത്തീ​​​ര​​​ത്തേ​​​ക്ക് ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ആ​​​ഴ​​​ത്തി​​​ലേ​​​ക്ക് പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ബം​​​ഗാ​​​രം പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.


മ​​​റ്റു ദ്വീ​​​പു​​​ക​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് ബം​​​ഗാ​​​രം ദ്വീ​​​പി​​​ലെ ക​​​ട​​​ലി​​​ന്‍റെ തീ​​​ര​​​ത്ത് ആ​​​ഴം കൂ​​​ടു​​​ത​​​ലാ​​​ണ്. ഉ​​​ട​​​ന്‍ തെ​​​ര​​​ച്ചി​​​ല്‍ ആ​​​രം​​​ഭി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​മ്മ​​​മാ​​​ര്‍ ഇ​​​തേ സ്‌​​​കൂ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രാ​​​ണ്.