വൈദ്യുതിനിരക്ക് വർധന: യുഡിഎഫ് സമരമുഖത്തേക്ക്
Sunday, December 8, 2024 1:58 AM IST
കൊച്ചി: വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും യുഡിഎഫും സമരമുഖത്തേക്കു നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വൈദ്യുതി ബോര്‍ഡിലെ അനാസ്ഥയ്ക്കും അഴിമതിക്കും വില കൊടുക്കേണ്ടിവരുന്നത് സാധാരണക്കാരായ ഗുണഭോക്താക്കളാണ്. മാര്‍ച്ച് ആകുമ്പോഴേക്കും ഡെപ്പോസിറ്റ് ഉള്‍പ്പെടെയുള്ള ചാര്‍ജുകളും വര്‍ധിക്കുന്നതോടെ കൂടുതല്‍ ബാധ്യതയുണ്ടാകും.
2024 ആയപ്പോള്‍ ബോര്‍ഡിന്റെ കടം 1083 കോടിയില്‍നിന്ന് 45000 കോടിയായി വര്‍ധിച്ചെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.