ആഹ്ലാദം പങ്കിട്ട് ചങ്ങനാശേരി അതിരൂപത
Sunday, December 8, 2024 1:58 AM IST
ചങ്ങനാശേരി: അതിരൂപതാഗംമായ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ട് വത്തിക്കാനില്‍ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന്റെ സന്തോഷസൂചകമായി അതിരുപത ആസ്ഥാനത്ത് മധുര പലഹാരം വിതരണം ചെയ്ത് ആഘോഷം നടത്തി.
വികാരി ജനറാള്‍ മോണ്‍.മാത്യൂ ചങ്ങംങ്കരിയുടെ നേതൃത്വത്തിലാണ് അനുമോദനം സംഘടിപ്പിച്ചത്. ഫാ. ജെയിംസ് കൊക്കാവയല്‍, ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, മാത്യൂസ് ജോര്‍ജ്, കെ.എഫ്.വര്‍ഗീസ്, വി. ജെ.ലാലി, ലാലി ഇളപ്പുങ്കല്‍, സൈബി അക്കര, സിബി പാറയ്ക്കല്‍, ജോഷി കൊല്ലാപുരം, ജോമി കാവാലം, ജോണ്സണ് പ്ലാന്തോട്ടം, സണ്ണി നെടിയകാലാപറമ്പില്‍, ജോസുകുട്ടി കുട്ടംപേരൂര്‍, ടോമിച്ചന് ആലഞ്ചേരി, കുഞ്ഞുമോന് തൂമ്പുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.