വയനാട് പുനരധിവാസം: കര്‍ണാടക, തെലുങ്കാന സര്‍ക്കാരുകള്‍ വീടുവയ്ക്കാനുള്ള സന്നദ്ധത അറിയിച്ചെന്ന് കെ.സി. വേണുഗോപാല്‍
Sunday, December 8, 2024 1:58 AM IST
കൊല്ലം: വയനാട് പുനരധിവാസത്തിനായി കേരള സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ സ്വന്തം നിലയക്ക് ഭൂമി വാങ്ങി വീടുവയ്ക്കാനുള്ള സന്നദ്ധത കര്‍ണാടക, തെലുങ്കാന സര്‍ക്കാരുകള്‍ അറിയിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
കര്‍ണാടക, തെലുങ്കാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച വീടുകള്‍ക്ക് സ്ഥലം ഏറ്റെടുത്ത് കൊടുക്കാന്‍ പോലും കേരള സര്‍ക്കാരിനായിട്ടില്ലെന്നും അദേഹം കുറ്റപ്പെടുത്തി.