വൈദ്യുതിനിരക്ക് വർധനയ്ക്കെതിരേ സിപിഐയും ആർജെഡിയും
Sunday, December 8, 2024 1:58 AM IST
തൃശൂർ: സംസ്ഥാനത്തു വൈദ്യുതി നിരക്ക് വർധിപ്പിച്ചതിനെതിരേ സിപിഐ പരസ്യമായി രംഗത്ത്. വൈദ്യുതിനിരക്കു വർധന പിൻവലിക്കണമെന്നു മുൻമന്ത്രിയും സിപിഐ നേതാവുമായ കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു.
ജനങ്ങൾക്ക് അധിക സാന്പത്തികബാധ്യതയുണ്ടാക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ആര്‍ജെഡി രംഗത്തെത്തി.
ബോര്‍ഡിന്റെ നഷ്ടം ജനങ്ങളുടെമേല്‍ ചുമത്തുന്ന രീതി അവസാനിപ്പിക്കണമെന്ന് ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു.