തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​തി​​​ദാ​​​രി​​​ദ്ര്യ നി​​​ർ​​​മാ​​​ർ​​​ജ​​​നം, മാ​​​ലി​​​ന്യ​​​മു​​​ക്തം ന​​​വ​​​കേ​​​ര​​​ളം, പാ​​​ലി​​​യേ​​​റ്റീ​​​വ് കെ​​​യ​​​ർ എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ധ്യ​​​ക്ഷ​​​ന്മാ​​​രു​​​മാ​​​യും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി സം​​​വ​​​ദി​​​ക്കും.

തി​​​ങ്ക​​​ളാ​​​ഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30ന് ​​​ഓ​​​ണ്‍​ലൈ​​​നാ​​​യാ​​​ണ് സം​​​വാ​​​ദം. മ​​​ന്ത്രി​​​മാ​​​രാ​​​യ എം.​​​ബി. രാ​​​ജേ​​​ഷ്, വീ​​​ണാ ജോ​​​ർ​​​ജ്, ​ആർ. ​​ബി​​​ന്ദു, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ശാ​​​ര​​​ദാ മു​​​ര​​​ളീ​​​ധ​​​ര​​​ൻ എ​​​ന്നി​​​വ​​​രും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.


പാ​​​ലി​​​യേ​​​റ്റീ​​​വ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഏ​​​കോ​​​പ​​​ന​​​ത്തി​​​നും മാ​​​ലി​​​ന്യ​​​മു​​​ക്ത ന​​​വ​​​കേ​​​ര​​​ളം സാ​​​ധ്യ​​​മാ​​​ക്കാ​​​നും അ​​​തി​​​ദാ​​​രി​​​ദ്ര്യനി​​​ർ​​​മാ​​​ജ​​​ന പ്ര​​​വ​​​ർ​​​ത്ത​​​നം ഊ​​​ർ​​​ജി​​​ത​​​പ്പെ​​​ടു​​​ത്താ​​​നും സം​​​യോ​​​ജി​​​ത പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ക​​​യാ​​​ണ് യോ​​​ഗ​​​ത്തി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.